മലയാള സിനിമാ യുവ താരനിരയിലെ വളര്‍ന്നു വരുന്ന സിനിമാ താരമാണ് ദീപ തോമസ്. കരിക്ക് വെബ് സീരിസിലൂടെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട് പിന്നീട് സിനിമയിലേയ്ക്ക് ചേക്കേറിയ ദീപ തോമസിന് ഇന്ദ്രന്‍സ് നായകനായ ഹോം എന്ന ജനപ്രിയ ചിത്രം വലിയ വഴിത്തിരിവായി. സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുന്ന ദീപ തോമസ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ അടിക്കുറിപ്പുകള്‍ നല്‍കുന്നതില്‍ പലപ്പോഴും ശ്രദ്ധ ചെലുത്തിപ്പോരുന്നു.


ഇത്തരത്തില്‍ നല്‍കുന്ന അടിക്കുറിപ്പുകള്‍ മിക്കതും സമൂഹ മാധ്യമങ്ങളില്‍ വലിയ ജനപ്രീതി നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനൊപ്പം ദീപ തോമസ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
എന്തൊക്കെ ആണെങ്കിലും എങ്ങിനെയൊക്കെ ആണെങ്കിലും അവസാനം ആളുകള്‍ പറയേണ്ടത് പറയും. അതുകൊണ്ട് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ ജീവിക്കരുത്. പകരം നിങ്ങളെ തന്നെ സ്വയം ഇംപ്രസ് ചെയ്യുന്ന രീതിയില്‍ ജീവിക്കു. അനാര്‍ക്കലി മരക്കാര്‍ പകര്‍ത്തിയ തന്റെ പുതിയ ചിത്രത്തിനൊപ്പം ദീപ തോമസ്് കുറിച്ചു.


കരിക്ക് ടീമിന്റെ റോക്ക് പെപ്പര്‍ സിസര്‍ വെബ് സീരിസാണ് ദീപയ്ക്ക് ജനപ്രീതി നേടി നല്‍കിയത്. സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ താരത്തിന്റെ ആരാധകരുടെ എണ്ണം വലിയ വേഗത്തില്‍ വര്‍ധിപ്പിച്ചു.
ആഷിക് അബു ചിത്രം വൈറസിലൂടെ സിനിമാ പ്രവേശനം നടത്തിയ ദീപ പിന്നീട് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ശ്രദ്ധ നേടി. പിന്നീട് മോഹന്‍ കുമാര്‍ ഫാന്‍സില്‍ തിളങ്ങിയ ദീപ ഹോം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു. ചിത്രത്തില്‍ നായികയായ ദീപ, നടി എന്ന നിലയില്‍ സ്വന്തം ഐഡന്റിറ്റി കുറിച്ചു. സങ്കടത്തിലും സന്തോഷത്തിലും കൂടെ നില്‍ക്കുന്ന ആരാധകവൃന്ദമാണ്‌
ദീപ തോമസിന്റെ കരുത്ത്. ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രത്തിന് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും താരത്തിന് ലഭിക്കുന്നത്.