സിനിമാപ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികൾ ആയിരുന്നു ദിലീപും മഞ്ജുവാര്യരും. വിവാഹബന്ധം വേർപെടുത്തി ഇത്രയും വർഷങ്ങൾക്ക് ശേഷവും ഇരുവരെ കുറിച്ചുള്ള വാർത്തകളറിയാൻ പ്രേക്ഷകർക്ക് ഇന്നും ഇഷ്ടമാണ്. മഞ്ജുവിനെ വിവാഹമോചനം ചെയ്ത ദിലീപ് പിന്നീട് കാവ്യാമാധവനെ വിവാഹം കഴിക്കുകയും അതിൽ അവർക്ക് ഒരു മകൾ ഉണ്ടാവുകയും ചെയ്തു. മഞ്ജുവിനെയും ദിലീപിന്റെയും മകളായ മീനാക്ഷി ഇപ്പോഴും അച്ഛനായ ദിലീപിനൊപ്പം ആണ് താമസിക്കുന്നത്. മഞ്ജുവിനെയും ദിലീപിന്റെയും മകൾ ആയതുകൊണ്ടായിരിക്കാം മീനാക്ഷി എന്ന കുട്ടിയെ മലയാളികൾക്ക് ഇത്ര ഇഷ്ടം. ഒരു സിനിമയിൽ പോലും വേഷം ഇട്ടില്ലെങ്കിലും മീനാക്ഷി ദിലീപ് എന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. ഒരാൾ ജനപ്രിയ നായകനും മറ്റേ വ്യക്തി ലേഡി

സൂപ്പർസ്റ്റാറും ആകുമ്പോൾ അവരുടെ കുടുംബത്തോടും മക്കളോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതൽ ഉണ്ടാവും. ജീവിതത്തിൽ രണ്ടുപേരും ഇരു വഴിക്ക് ആണെങ്കിലും താരങ്ങളുടെ മക്കളെ നെഞ്ചോടു ചേർക്കുക യാണ് മലയാളി പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത മീനാക്ഷി വല്ലപ്പോഴും മാത്രമാണ് ഫോട്ടോസുകൾ പോസ്റ്റ് ചെയ്യാറുള്ളത്.

ആ പോസ്റ്റുകൾ കൊണ്ട് തന്നെ മീനാക്ഷി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് . കുറച്ചു നാളുകൾക്കു മുൻപ് തന്റെ പ്രിയ സുഹൃത്തായ ആയിഷ യുടെ വിവാഹച്ചടങ്ങുകളിൽ ആണ് മീനാക്ഷി തിളങ്ങിയത്. സംവിധായകനായ നാദിർഷയുടെ മകളാണ് ആയിഷ. ദിലീപും നാദിർഷയും തമ്മിലുള്ള സൗഹൃദം പോലെ തന്നെ ആയിഷയും മീനാക്ഷിയും വളരെ നല്ല അടുപ്പത്തിലാണ്. സുന്ദരിയായ മീനാക്ഷി യുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ പറയുന്നത് മഞ്ജുവിനെ പോലെ തന്നെയാണ് മകൾ മീനാക്ഷിയും എന്നാണ്.