ഭക്ഷണം കൃത്യ സമയത്ത് കഴിക്കേണ്ടത്തിൻറെ ആവശ്യകത നമുക്കറിയാമല്ലോ.. പലപ്പോഴും വിശപ്പ് ഇല്ലാത്തതിനാൽ ഈ ടൈംടേബിൾ നമ്മൾ മാറ്റാറുണ്ടല്ലോ.. സൂപ്പ് കഴിച്ചാൽ ഉടനെ തന്നെ വിശപ്പ് ഉണ്ടാവും, അതിനാൽ ഭക്ഷണത്തിന് മുമ്പ് സൂപ്പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്..

സൂപ്പ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ:-
ക്യാരറ്റ് സവാള എന്നിവ ഓരോന്ന് വീതം എടുക്കാം..തക്കാളി 2 എണ്ണം…1 കപ്പ് വെള്ളം,1 ടേബിൾ സ്പൂണ് ഒലിവ് എണ്ണയും ആവിശ്യത്തിന് ഉപ്പ്, കുറച്ച് മഞ്ഞൾ പൊടി കുരുമുളക് എന്നിവ എടുക്കാം..
ഇനി സൂപ്പ് തയാറാക്കുന്ന വിധം നോക്കാം…


ക്യാരറ്റ്, സവാള, തക്കാളി എന്നിവ അരിഞ്ഞ് വെക്കാം.. ഇവ എല്ലാം കൂടെ മിക്സിയിൽ ഇട്ടു നല്ലതു പോലെ അരച്ച് എടുക്കാം.. ശേഷം അരച്ചെടുത്ത പച്ചക്കറി ഒരു കുക്കറിലേക്കു മാറ്റുക… ശേഷം അതിലേക്കു വെള്ളം ചേർക്കുക…ഇനി നന്നായിട്ട് ഇളക്കി കൊടുക്കുക… എന്നിട്ടു ഒരു വിസൽ അടിക്കുന്ന വരെ വെയിറ്റ് ചെയ്യാം…വിസൽ അടിച്ചു കഴിയുമ്പോൾ കുക്കർ തീയിൽ നിന്നും മാറ്റിയ ശേഷം പതുക്കെ ഇളക്കാം… ഇനി

ഇതിലേക്ക് ഒലിവു എണ്ണ ഇട്ടു നല്ല പോലെ മിക്സ് ചെയ്യാം…. അതിനു ശേഷം ഉപ്പ്, മഞ്ഞൾ പൊടി എന്നിവ ചേർക്കുക… ആവശ്യനുസരണം കുരുമുളക് ചേർത്തു കൊടുക്കാം… എന്നിട്ടു നല്ല പോലെ ഇളക്കുക…
രുചികരവും ആരോഗ്യകരവും ആയ സൂപ്പ് തയ്യാർ ആണ്…ഇനി പരന്ന ഒരു പാത്രത്തിൽ ചൂടോടെ വിളമ്പുക..ആഹാ..ന്താ മണം…ഇനി ഇത് കഴിച്ചാൽ മതിയേ..