
വളരെ രുചികരമായ പലഹാരം ആണ് ബർഫി..കുട്ടികൾക്ക് പ്രിയപ്പെട്ട ഈ വിഭവം പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ്..
ഇത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധങ്ങൾ:
വെള്ളം 1 ടേബിൾ സ്പൂണ്, പാൽ 1 ലിറ്റർ, പഞ്ചസാര അര കപ്പ്..ദേ ഈ 3 ഐറ്റം മതിയെന്നേ..
തയാറാക്കുന്ന വിധം:
ഒരു പാത്രം അടുപ്പിൽ വെച്ചു ചൂടാക്കുക. അതിലേക്ക് വെള്ളം ഒഴിക്കുക. ഇത് പാൽ ചോട്ടിൽ പിടിക്കാതെ ഇരിക്കുവാൻ വേണ്ടി ആണ്. അത് നല്ലതുപോലെ പാത്രത്തിന്റെ എല്ലായിടത്തും എത്തുവാൻ ഒന്നു ചുറ്റിച്ചു എടുക്കുക. ശേഷം അതിലേക്ക് പാൽ ഒഴിക്കുക… ചെറു ചൂടിൽ നല്ല

പോലെ ഇളക്കിക്കൊണ്ടിരിക്കുക. പാൽ കാട്ടിയാകുന്നത് വരെ നല്ല പോലെ ഇളക്കിക്കൊടുക്കാം…
നല്ലതു പോലെ കുറുകി കഴിഞ്ഞ പാലിലേക്ക് പഞ്ചസാര ചേർക്കുക..തുടർന്നും നല്ല പോലെ ഇളക്കിക്കൊണ്ടിരിക്കുക. ചുവട്ടിൽ പിടിക്കാൻ നല്ല സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ ഇളക്കുന്നതിൽ കൊടുക്കണം..ഇതിലേക്ക് അൽപ്പം നെയ്യ് ചേർക്കാം..ബദാം പിസ്റ്റ കശുവണ്ടി എന്നിവ ഭംഗിയിൽ അരിഞ്ഞ് ചേർത്താൽ ഭംഗി

കൂടും..ചേർത്തിലേലും കുഴപ്പമില്ല..നല്ലതുപോലെ കുറുകി, ഒരു മഞ്ഞ നിറം ആയാൽ ഇതിനെ ബട്ടർ പേപ്പറിലേക്ക് മാറ്റുക.. ചെറിയ കട്ടിയിൽ ഒരു തവി ഉപയോഗിച്ച് ഇതു പരത്തി കൊടുക്കാം… ശേഷം 2 മണിക്കൂറു ഫ്രിഡ്ജിൽ വെക്കാം..ഭക്ഷണയോഗ്യമായ സിൽവർ ഫോയിൽ ഉപയോഗിച്ചു അതു ഒന്നു പൊതിഞ്ഞാൽ കുറച്ചു കൂടെ ഒരു ഫിനിഷിങ് കിട്ടും…അങ്ങനെ നമ്മുടെ ബർഫി തയ്യാർ ആണ്..ഉറപ്പായും ട്രൈ ചെയ്യുമല്ലോ..
