മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് നിമിഷ സജയൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലും നിമിഷ സജീവമാണ്. ഇടയ്ക്കൊക്കെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇതിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. സാമൂഹ്യ

മാധ്യമത്തിലൂടെയാണ് പുതിയ ചിത്രം താരം പങ്കുവെച്ചത്. അല്പം ബോൾഡ് ആയിട്ടുള്ള ചിത്രമാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇപ്പോൾ വൈറലായി മാറുകയാണ്. കൂടുതലും നാടൻ ലുക്കുകളിൽ ആണ് താരം എത്താറുള്ളത്.അതുകൊണ്ടുതന്നെ നിമിഷയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ കാണുവാൻ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയാണ്. താരം പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ഒരു തെക്കൻ തല്ലു കേസ്. ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ എന്നിവയാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഇതിനിടയിൽ താരം അഭിനയിക്കുന്ന പല ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് നിമിഷ ഇന്ന്. അതേസമയം ഒരു മറാട്ടി ചിത്രത്തിലും താരം പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിൻറെ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷാ സജയൻ നായിക നിരയിലേക്ക് എത്തിയത് ചെയ്ത കഥാപാത്രങ്ങൾക്ക് എല്ലാം തന്റേതായ മുഖമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്