

നടനും സംവിധായകനുമെല്ലാമാണ് നടന്‍ ബാല. മലയാള സിനിമയിലും തമിഴിലുമെല്ലാം നിറസാന്നിധ്യമാണ് ബാല. 2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലൂടെ അരങ്ങേറിശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകള്‍ ബാലയ്ക്ക് ലഭിച്ചു. കളഭം എന്ന സിനിമയിലൂടെ നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള ചുവടു വെപ്പ് അതി ഗംഭീരമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സിനിമയില്‍ തന്നെ നായക കഥാപാത്രം ചെയ്തത്തോടെ ബാലയുടെ അഭിനയ ജീവിതത്തിലെ രാശി തെളിഞ്ഞു.വില്ലനായും നായകനായും



സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ എലിസബത്തുമായി ബാല വേര്‍പിരിഞ്ഞു, എലിസബത്ത് ഇപ്പോള്‍ സ്വന്തം വീട്ടിലാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹവും പരാജയമായിരുന്നുവെന്ന് പറയുന്ന ബാലയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്. ജീവിതത്തില്‍ താന്‍ തോറ്റുപോയി എന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ



അഭിമുഖത്തില്‍ ബാല പറയുന്നുണ്ട്.തന്നെ ഒത്തിരി പേര്‍ ചതിച്ചിട്ടുണ്ടെന്നും അതില്‍ മലയാളത്തിലെ പ്രമുഖരെന്ന് വിളിക്കുന്ന നടന്മാരും ഉള്‍പ്പെടുന്നുണ്ടെന്നും എല്ലാ മേഖലയില്‍ നിന്നും താന്‍ ചതിക്കപ്പെട്ടിട്ടുണ്ടെന്നും പക്ഷേ താന്‍ ആരെയും ഇതുവരെ ചതിച്ചിട്ടില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു.അതേസമയം, ബാലയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു നല്ല മനുഷ്യനായിരുന്നു ബാല എന്നാണ് പലരും കമന്റ് ചെയ്യുന്നത്. വീട്ടുകാര്‍ അദ്ദേഹത്തിനൊപ്പം നിന്ന് ബാലക്ക് നഷ്ടപ്പെട്ട ജീവിതം തിരികെ നല്‍കണമെന്ന് ഓരാള്‍ പറയുന്നു.സുഹൃത്തുക്കളെല്ലാം ബാലക്കൊപ്പം നില്‍ക്കണം, സംസാരിച്ച് അദ്ദേഹത്തെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. നിഷ്‌കളങ്കനായ പാവം മനുഷ്യനാണ് ബാല എന്നും അയാള്‍ മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുകയാണെന്നും കമന്റില്‍ പറയുന്നു.