ഫിഷ് മോണി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അധികം ദശയുള്ള മീൻ, പച്ചമുളക്, അല്പം ഇഞ്ചിയും, ഒരു സവാളയും, കുറച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവയും ആവശ്യത്തിന് വെളിച്ചെണ്ണയും എടുക്കാം..ഇനി തേങ്ങാപ്പാൽ (ഒന്നാം പാലും രണ്ടാം പാലും), അൽപം കറിവേപ്പിലയും കുറച്ച് ഉപ്പും കൂടി എടുക്കാം….
കഴുകി വൃത്തിയാക്കിയ മീൻ ചെറിയ കഷണങ്ങളാക്കി എടുക്കാം.. ഇതിലേക്ക് അൽപം

മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് അൽപസമയം വയ്ക്കാം… അര കിലോ നെയ്മീൻ ആണ് മസാല പുരട്ടി വെച്ചിരിക്കുന്നത്.. ഇത് അരമണിക്കൂർ കഴിഞ്ഞ് അല്പം എണ്ണയിൽ വറുത്തെടുക്കാം… ഇനി ഗ്രേവിക്ക് ഉള്ള പരിപാടി നോക്കാം.. ഇതിനായി ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് വാഴറ്റി ഇളം ബ്രൗൺ നിറമാക്കി എടുക്കാം.. ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അല്പം മഞ്ഞൾ പൊടി,

അര ടീസ്പൂൺ കുരുമുളകുപൊടി, എന്നിവ ചേർക്കാം…. ഇനി അരിഞ്ഞു വെച്ച ഇഞ്ചി, പച്ചമുളക്, എന്നിവയും ചേർത്ത് നന്നായി ഇളക്കി പൊടികളുടെ പച്ചമണം മാറി കഴിയുമ്പോൾ കറിവേപ്പിലയും ഒരു കപ്പ് രണ്ടാംപാലും ഒഴിച്ച് നന്നായി യോജിപ്പിച്ചതിനുശേഷം ആവശ്യമുള്ള ഉപ്പും ചേർത്ത് മൂടി വച്ച് തിളപ്പിക്കുക… നന്നായി തിളച്ച് വന്നതിനുശേഷം വറുത്ത് വെച്ചിരിക്കുന്ന മീൻ ചേർക്കണം.. ഇനി നമുക്ക് തീകുറച്ച് വയ്ക്കാം, മീൻ വെന്ത് വന്നതിനുശേഷം അരക്കപ്പ് ഒന്നാം

പാലും ചേർക്കാം… ഉപ്പു പാകമാണോ എന്ന് നോക്കണം.. ഇല്ലെങ്കിൽ ആവശ്യംപോലെ ചേർത്തുകൊടുക്കാം.. അങ്ങനെ കിടിലൻ ഫിഷ് മോളി തയ്യാറാണ് ട്രൈ ചെയ്തു നോക്കൂ….