തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമാ ലോകത്തെ തന്നെ മാതൃകാ ദമ്പതികള്‍ ആണ് . ഇരുവരുടെയും പ്രണയവും സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം പല പൊതുവേദികളില്‍ വച്ചു ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചതാണ്.വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക ഇപ്പോഴിതാ വീണ്ടും സിനിമ അഭിനയത്തിലും നിര്‍മ്മാണത്തിലും എല്ലാം

സജീവമാവുകയാണ്. ദിയ, ദേവ് എന്ന് പേരുള്ള രണ്ട് മക്കളും താരദമ്പതികള്‍ക്കുണ്ട്. 2015 ല്‍ 36 വയദിനിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ജ്യോതിക തിരിച്ചെത്തിയത്.സൂര്യയ്‌ക്കൊപ്പം എത്തുന്ന സ്റ്റേജ് ഷോകളില്‍ ജ്യോതികയെ താരജാഡകളില്ലതെ കാണുന്നത് ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം താരം 44-ാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ജ്യോതികയ്ക്ക് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആശംസകളും നേര്‍ന്നിരുന്നു.പിറന്നാള്‍ ദിനത്തില്‍ താരം വ്യത്യസ്തമായ ഒരു വീഡിയോയാണ്

ജ്യോതിക ആരാധകരുമായി പങ്കുവെച്ചത്. തന്റെ വര്‍ക്കൗട്ട് വീഡിയോയാണ് താരം പുറത്തുവിട്ടിരിക്കുന്നത്. ജിം ട്രെയിനറായ മഹേഷ് ഘനേക്കര്‍ക്ക് ഒപ്പമുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.തന്റെ ഈ ജന്മദിനം തൊട്ട് എനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുകയാണ്. എന്നെ മാറ്റാന്‍ എന്റെ പ്രായത്തെ ഞാന്‍ അനുവദിക്കില്ല. പ്രായത്തെ ഞാനാണ് മാറ്റുക എന്നും ജ്യോതിക കുറിക്കുന്നു-വീഡിയോ പങ്കുവച്ച് ജ്യോതിക കുറിച്ചത്.