ഗ്ലാമർ വേഷങ്ങളിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയായി മാറിയ താരമാണ് നമിത. തമിഴിലാണ് താരം ഏറെയും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം വേഷ മിട്ടുകഴിഞ്ഞ നമിത ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ്.
അതേ സമയം വെറും ഗ്ലാമർ പ്രദർശനം മാത്രമല്ല ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാൻ തനിക്കാകുമെന്ന് തെന്നിന്ത്യയിലെ

പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരം തെളിയിച്ചിട്ടുണ്ട്. മലയാള സിനമയിലും താരം വേഷമിട്ടിട്ടുണ്ട്. താരരാജാവ് മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമയിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്നു താരം.സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയായിരുന്നു താരം വിവാഹിതയാവുന്നത്. സുഹൃത്തായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017 നവംബർ തിരുപ്പതിയിൽ വെച്ചായിരുന്നു നമിതയുടെയുടെയും വീരേന്ദ്ര ചൗധരിയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും നമിത ചെറിയ ഒരു ഇടവേള എടുത്തിരുന്നു.


അതേ സമയം സിനിമകളിൽ ഇനി താൻ ഐറ്റം ഡാൻസ് കളിക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും ഗ്ലാമർ വേഷം ചെയ്യുന്നത് കൊണ്ട് ഉണ്ടായ ഗുണത്തെയും ദോഷത്തെ കുറിച്ചും തുറന്നുപറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം തുറന്നു പറച്ചിൽ നടത്തിയത്.
ചില സംവിധായകർ പ്രധാന കഥാപാത്രമാണെന്ന തരത്തിൽ സിനിമയിലേക്ക് വിളിക്കും. കുറച്ച് ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിനൊപ്പം ഒരു ഗാനരംഗം ഉണ്ടാവും. പക്ഷേ സിനിമ പുറത്തിറങ്ങുമ്പോൾ മറ്റുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ഗാനരംഗം മാത്രം ഉൾപ്പെടുത്തും പലതവണ അത്തരം അനുഭവമുണ്ടായി.