

ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നടി സംയുക്ത മോനോന്‍. അഭിനയ മികവ് കൊണ്ട് ധാരാളം അവസരങ്ങളാണ് നടിയെ തേടിയെത്തുന്നത്. ഇതിനിടയ്ക്ക് താരം പൃഥ്വിരാജ് നടനായെത്തിയ കടുവയിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.കടുവയില്‍ എല്‍സ കുര്യന്‍ എന്ന വീട്ടമ്മയുടെ വേഷമാണ് താരം കൈകാര്യം ചെയ്തത.് ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.


മലയാളത്തില്‍ മാത്രമല്ല ഇപ്പോള്‍ തമിഴിലേക്കും ചേക്കേറിയിരിക്കുകയാണ് സംയുക്ത മോനോന്‍.തമിഴ് സൂപ്പര്‍താരം ധനുഷ് നായകനായി അഭിനയിക്കുന്ന വാത്തിയിലെ നായിക വേഷമാണ് സംയുക്ത ചെയ്യുന്നത്. ചിത്രം വെങ്കി അറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്. ഈ സിനിമയും ഉടനെ റിലീസിനെത്തും.ഇപ്പോഴിതാ സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തിലുണ്ടായ രണ്ട് പ്രണയങ്ങളെ കുറിച്ച് പറയുകയാണ് സംയുക്ത. പ്രണയബന്ധങ്ങളെ കുറിച്ചും അവയില്‍ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ചുമാണ് താര



സംസാരിക്കുന്നത്.രണ്ടാമത്തെ റിലേഷന്‍ഷിപ്പ് വളരെ ടോക്സിക്കായ ഒന്നായിരുന്നു. ആ ബന്ധമാണ് തനിക്ക് ജീവിതത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ബോധ്യപ്പെടുത്തി തന്നതെന്നും താരം പറയുന്നുണ്ട്.ഈ ടോക്സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് ബോധ്യപ്പെടുത്തി തന്നത് സുഹൃത്തുക്കളാണ്. ഐ ആം വിത്ത് ധന്യ വര്‍മ എന്ന ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. ജീവിതത്തില്‍ രണ്ട് റിലേഷന്‍ഷിപ്പുകളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ ഒന്നിനെ കുറിച്ച് ഇടക്ക് അയ്യേ എന്ന് തോന്നുമെങ്കിലും ആ പ്രായത്തില്‍ ആ സമയത്തും അത് കറക്ടായിരുന്നെന്ന് സംയുക്ത മേനോന്‍ അഭിപ്രായപ്പെട്ടു.