നാടക നടിയും മലയാള സിനിമ നടിയും നർത്തകിയും ആയി മലയാളികളുടെ മനസിൽ ഇടം പിടിച്ച ഒരു താരമാണ് അഭിജ ശിവകാല. മികച്ച അഭിനയ മികവ് കൊണ്ട് തന്നെ ആണ് താരം ജനമനസുകളിൽ അറിയപ്പെടുന്നത്. താരത്തിന്റെ പേര് അതികം ആർക്കും സുപരിചിതം അല്ലെങ്കിലും താരത്തിന്റെ അഭിനയ മുഹൂർത്തങ്ങൾ ആരാധകർ പെട്ടന്ന് മറക്കില്ല.

 

അങ്ങനെ ശ്രെദ്ധ ആഘര്ഷിച്ച ഒരു അഭിനയ രംഗമാണ് നിവിൻ പോളി നായക വേഷത്തിൽ എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ സൂരജ് വെഞ്ഞാറമൂടിനെ ഉപേക്ഷിച്ചു പോകുന്ന ഭാര്യയുടെ വേഷമാണ് താരം ചെയ്തത്.


സിനിമ കണ്ട പ്രേക്ഷകർ ആ ഒരു സീനും ആ കഥാപാത്രത്തെയും തുടർന്നുള്ള കഥ രംഗങ്ങളും അത്ര പെട്ടന്ന് മനസ്സിൽ നിന്ന് വിട്ടു പോകില്ല.ഒരുപാട് പ്രേക്ഷക ശ്രെദ്ധ നേടിയ ഒരു രംഗം തന്നെ ആയിരുന്നു ആക്ഷൻ ഹീറോ ബിജു സിനിമയിലേത്.

രണ്ടായിരത്തി പന്ത്രണ്ടിൽ റിലീസ് ചെയ്ത ബാച്ചിലർ പാർട്ടി എന്ന സിനിമയിലൂടെ ആണ് അഭിജ സിനിമയിൽ ആദ്യമായി എത്തുന്നത്. പിന്നീട് ദുൽഖുർ സൽമാൻ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലും താരം നല്ലൊരു വേഷം കാഴ്ച വച്ചിരുന്നു.തുടർന്ന് ലുക്കാ ചുപ്പി , ഒഴിവു ദിവസത്തെ കളി എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചിരുന്നു.


രണ്ടായിരത്തി പതിനാറിൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ താരം ചെയ്ത കഥാപാത്രമാണ് ഏറെ ജനശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞത്. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി അഭിനയിച്ച മലയാളം സിനിമ ഉദാഹരണം സുജാത എന്ന സിനിമയിൽ നല്ല ഒരു വേഷം താരം ചെയ്തിരുന്നു.