കോഴിക്കോട് ടൗണിൽ നിന്നും മാറി ശാന്തമായി കുറച്ചുനേരം ചെലവഴിക്കണം എന്ന് വിചാരിക്കുന്നുണ്ടോ.. എങ്കിൽ ധൈര്യമായി  ജാനകി കാട്ടിലേക്ക് വരാവുന്നതാണ്..പുഴയും പ്രകൃതിയും കാടും എല്ലാം മനോഹരമായി ഇവിടെ നിലനിൽക്കുന്നു.. ഏകദേശം 131 ഹെക്റ്ററോളം ഇവിടെ കാടാണ്..ഇതിൽ ധാരാളം ഔഷധ സസ്യങ്ങളും എഴുപതിൽ കൂടുതൽ പക്ഷിഗണങ്ങളും നൂറോളം ചിത്രശലഭങ്ങളും ഉണ്ട്.. പിന്നെ കാട്ടുപോത്ത്, കാട്ടുപന്നി, കലമാൻ, ഉരഗങ്ങൾ എല്ലാം ഇവിടെയുണ്ട്…


കോഴിക്കോടിൻറെ നിശബ്ദ വനം ആണ് ജാനകിക്കാട്.. ഇവിടേയ്ക്കുള്ള എൻട്രൻസ് തന്നെ വളരെ മനോഹരമായതാണ്, പഴകിയ തടി കളികളിൽ നിർമ്മിച്ചത് പോലെ തോന്നിപ്പിക്കുന്ന ഒരു ശിലയിലാണ് ആണ് ജാനകിക്കാട് എന്ന് സൂചനാ ബോർഡ് വെച്ചിരിക്കുന്നത്..വർഷങ്ങൾക്കു മുന്നേ ഈ പ്രദേശം ജാനകി എന്ന ആളുടെ കൈവശമിരുന്നതിനാലാണ് ജാനകിക്കാട് എന്നൊരു പേര് വന്നത് എന്ന് നാട്ടുകാർ പറയുന്നു.. 2008ലാണ് ഈ പ്രദേശം എക്കോ ടൂറിസ പ്രദേശം ആക്കി മാറ്റിയത്.. കാടിനുള്ളിൽ ആയി ഒരു ചെറിയ മഹാവിഷ്ണു ക്ഷേത്രവും കാണാം, ഇതിൽ വിഗ്രഹം ഒന്നും ഇല്ല..


വലിയ ധാരാളം മരങ്ങൾ ഉള്ള ഇവിടെ പല മരങ്ങളും കടപുഴകി കിടക്കുന്നത് കാണാം..ഇക്കോ ടൂറിസ പ്രദേശമായതുകൊണ്ട് തന്നെ ഈ മരങ്ങൾക്ക് ഒന്നും യാതൊരു കേടുപാടും കൂടാതെ അങ്ങനെതന്നെ സൂക്ഷിച്ചിരിക്കുന്നു..കാടിന് അരികിലൂടെ  വിരിച്ചിട്ട പാറയിലൂടെ ധാരധാരയായി ജലം ഒഴുകുന്നുണ്ടെങ്കിലും പുഴയിലേക്ക് ഇറങ്ങരുതെന്ന് പ്രത്യേക നിർദ്ദേശം കിട്ടിയിരുന്നു… പുഴക്കരയിൽ ആയി ഇല്ലികൾ നിൽക്കുന്നത് കാണാം.. വലിയ മരങ്ങളുടെ വേരുകൾക്ക് ഇടയിലൂടെ നടന്ന് സമയം ചിലവഴിക്കാം.. അധികം തിരക്കൊന്നും ഇല്ലാത്ത

എവിടം ഏവരെയും വിസ്മയിപ്പിക്കുന്ന ശാന്തത പ്രാധാന്യം ചെയ്യുന്നു.. എത്ര വലിയ മനക്ലേശം കൊണ്ട് ഇവിടെ വന്നാലും അതെല്ലാം നിമിഷനേരംകൊണ്ട് നമ്മെ മറികടന്നു പോകുന്നതാണ്.. ജാനകി കാടിൻറെ  സൗന്ദര്യത്തെ  എത്ര പുകഴ്ത്തിയാലും മതിവരുന്നതല്ല.. ഈ സൗന്ദര്യം കണ്ടു തന്നെ അറിയേണ്ടതാണ്.. കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും ആറ് കിലോമീറ്റർ സഞ്ചരിച്ച് മരുത്തോൺകരയിൽ എത്താം.. ഇവിടെനിന്ന് ചെറിയ ഇടവഴിയിലൂടെ അല്പം കൂടി സഞ്ചരിച്ച് അതിസുന്ദരമായ ജനാക്കിക്കാടുകളിൽ എത്തുകയും ആവാം..