

അനുസിത്താരയെ ഇഷ്ടമില്ലാത്ത മലയാളി സിനിമാ പ്രേമികള്‍ ഉണ്ടാവില്ല. ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവരാന്‍ കഴിഞ്ഞ നടിയാണ് അനു സിത്താര. സിനിമ രംഗത്തിന് പുറമെ നൃത്ത മേഖലയിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് അനുസിത്താര. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെട്ട താരം ഇപ്പോള്‍ തെലുങ്കിലേക്കുള്ള തന്റെ അരങ്ങേറ്റം കൂടി കുറിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ നടിയോട് ചോദിച്ച ഒരു ചോദ്യത്തിന് താരം നല്‍കിയ ഉത്തരമാണ് ശ്രദ്ധ നേടുന്നത്. ഇമേജിനെ കുറിച്ചുള്ള ചോദ്യത്തിനാണ് അനു സിത്താര മറുപടി കൊടുത്തിരിക്കുന്നത്. തന്റെ ഇമേജിനെ കുറിച്ച് തനിക്ക് ഉറപ്പായും പേടിയുണ്ടെന്നാണ് നടി തുറന്ന്


പറഞ്ഞിരിക്കുന്നത്.
അതിനുള്ള കാരണവും അനു സിത്താര അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇമേജ് മോശമാകുമോ എന്ന ഭയം ഉണ്ടാകും. ആ ഭയം എനിക്കും ഉണ്ട്. പക്ഷേ അമിതമായി പേടിയൊന്നും ഇല്ല.. അതിനാല്‍ തന്നെ നല്ലത് കേള്‍ക്കാന്‍ വേണ്ടി കൃത്രിമമായി ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാന് താന്‍ ശ്രമിക്കാറില്ലെന്നും നടി വ്യക്തമാക്കുന്നു.
അതേസമയം, പൊതുസ്ഥലത്തു പോകുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ പേടിയുണ്ട്.. അങ്ങനെ പേടി തോന്നാന്‍ കാരണവും അനു സിത്താര പറയുന്നുണ്ട്.




നമ്മള്‍ എന്തു ചെയ്യുന്നു എന്നു നോക്കി സോഷ്യല്‍ മീഡിയ നില്‍ക്കുന്ന ഈ കാലത്ത് ഇമേജിനെ ബാധിക്കുന്ന രീതിയിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുമ്പോള്‍ മറുപടി കൊടുക്കാറുണ്ട്. ഇതിനോടൊപ്പം തനിക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ചും നടി തുറന്ന് പറയുന്നുണ്ട്. ഒരിക്കല്‍ ഈദിന് താരം തട്ടമിട്ട് റീല്‍സ് വിഡിയോ പങ്കുവെച്ചപ്പോള്‍ ഒരാള്‍ വിഡിയോയുടെ താഴെ വന്ന് ‘കണ്‍വേര്‍ട്ടഡ് ടു’ എന്ന് ചോദ്യ ചിഹ്നമിട്ടത്രെ. അത് കണ്ട് അസ്വസ്ഥതയായ ഞാന്‍ ‘ഹ്യൂമന്‍’ എന്ന് മറുപടി നല്‍കി എന്നാണ് അനു സിത്താര പറഞ്ഞത്.