അച്ചാർ ഉണ്ടാക്കാൻ ആയി ദശ കട്ടിയുള്ള മീൻ 250 ഗ്രാം എടുക്കാം, 2 ടേബിൾ സ്പൂണ് മുളകുപൊടി, കുറച്ച് മഞ്ഞൾപൊടി, വിനാഗിരി, ആവശ്യത്തിന് ഉപ്പ്, എന്നിവയും.. ഒരു വലിയ കഷ്ണം ഇഞ്ചി, രണ്ടു കുടം വെളുത്തുള്ളി,. ഉലുവ, കടുക്, കറിവേപ്പില, ആവശ്യമുള്ള കായപ്പൊടി, അൽപം നല്ലെണ്ണ, അരകപ്പ് വിനാഗിരിയും, ആവശ്യത്തിന് വെള്ളവും എടുക്കാം…
എടുത്തിരിക്കുന്ന മീൻ ചെറിയ കഷണങ്ങളാക്കി

മുറിച്ച് നന്നായി കഴുകി എടുക്കാം.. വെള്ളം വാർന്നു പോകാനായി, ഒരു അരിപ്പ പാത്രത്തിലേക്ക് ഇടാം… ഇനി ഒരു ടീസ്പൂൺ മുളകുപൊടി അല്പം മഞ്ഞൾപൊടി വളരെ കുറിച്ച് വിനാഗിരി ആവശ്യമുള്ള ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി വെക്കാം… ഒന്നര മണിക്കൂറുകൾ കഴിഞ്ഞ് ഒരു പാനിൽ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്തു വെച്ച മീൻ കഷ്ണങ്ങൾ വറുത്തെടുക്കാം… ഇനി മറ്റൊരു പാനിൽ നല്ലെണ്ണ ചൂടാക്കാം.. ഇതിലേക്ക് കടുക്

അരടീസ്പൂൺ ഇട്ട് പൊട്ടിക്കാം.. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഉലുവയും ഇട്ട് കൊടുക്കാം.. ശേഷം കറിവേപ്പിലയും ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്ത് മൂപ്പിച്ച് എടുക്കാം.. ഇതെല്ലാം മൂത്ത് കളർ മാറി വരുമ്പോൾ ഒരു നുള്ള് മഞ്ഞൾപ്പൊടി, മുളകുപൊടി, എന്നിവ ചേർത്ത് ഇളക്കുക.. ഇനി ഒരു കപ്പ് ചൂടുള്ള വെള്ളം ഒഴിക്കാം.. തിളച്ചു വരുമ്പോൾ വറുത്തു വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർക്കാം.. മീൻ കഷണങ്ങൾ പതിയെ വേവാകുമ്പോൾ ഉപ്പു ചേർത്തു കൊടുക്കാം.. ഇതിലേക്ക് നാലു

ടേബിൾസ്പൂൺ വിനാഗിരിയും ചേർത്ത് നന്നായി ഇളക്കിയശേഷം തീ കുറച്ചു വയ്ക്കാം.. നന്നായി ചൂടായി കഴിയുമ്പോൾ വാങ്ങി വയ്ക്കാം.. വിനാഗിരി ചേർത്ത ശേഷം തിളക്കേണ്ടത് ഇല്ല… നന്നായി ചൂടാറിയതിനു ശേഷം ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞു ചില്ലു ഭരണികളിലേക്ക് മാറ്റാം… നന്നായി മൂടി ഉപയോഗിക്കുകയാണെങ്കിൽ ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും…ട്രൈ ചെയ്ത് നോക്കുമല്ലോ…