മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമതാ മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ ആണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. സൈജുകുറുപ്പ് ആയിരുന്നു ഈ സിനിമയിലെ നായകൻ ആയി എത്തിയത്. ഇദ്ദേഹത്തിൻറെ ആദ്യസിനിമ കൂടിയായിരുന്നു ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. അന്യഭാഷകളിൽ താരം അവതരിപ്പിച്ചത് അധികവും ഗ്ലാമർ വേഷങ്ങൾ ആയിരുന്നു. മലയാളത്തിൽ

നിന്ന് മാത്രമാണ് താരത്തിനു മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചത്.
ജനഗണമന എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച ഒരു കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. സഭാ മറിയം എന്ന കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. സിനിമയുടെ കഥ കേട്ട ഉടനെ തന്നെ സിനിമയുടെ ഭാഗമാകുവാൻ തീരുമാനിച്ചു എന്നാണ് താരം ഇപ്പോൾ പറയുന്നത്. എന്നാൽ ഈ കഥാപാത്രം തന്നെ കൊണ്ട് എടുത്താൽ പൊങ്ങുമോ എന്ന് ഡൗട്ട് ഉണ്ടായിരുന്നു എന്നും താരം പറയുന്നു അതേസമയം ഈ സിനിമയിൽ ഉണ്ടാകുമെന്ന് ഉറപ്പ് പറയുവാൻ തനിക്ക് പേടിയായിരുന്നു എന്നാണ് മമതാ മോഹൻദാസ് പറയുന്നത്. അവസാനം വരെ ഈ പേടി ഉണ്ടായിരുന്നു എന്നും ഷൂട്ടിങ് തുടങ്ങിയ സമയത്ത് പോലും താൻ

പൂർണ്ണസമ്മതം പറഞ്ഞിരുന്നില്ല എന്നുമാണ് താരമിപ്പോൾ വെളിപ്പെടുത്തുന്നത്. സിനിമയുടെ ക്രിയേറ്റീവ് സൈഡ് തനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. വളരെ ബ്രില്ല്യൻറ് ആയിട്ടുള്ള ഒരു സബ്ജക്ട് ആണ് ചിത്രം സംസാരിക്കുന്നത്.
ക്യാമ്പസ് രാഷ്ട്രീയവും എല്ലാം ആണ് സിനിമയ്ക്ക് ജീവൻ നൽകുന്നത്. അതേസമയം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ലൂസിഫർ എന്ന സിനിമയിലെ ഒരു ഭാഗം ആകേണ്ടത് ആയിരുന്നു എന്നാണ് മമ്ത മോഹൻദാസ് പറയുന്നത്. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. അതേസമയം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത 9 എന്ന സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മമതാ മോഹൻദാസ് ആയിരുന്നു.