വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ‘പൂവട’.. പൂവട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: പച്ചരി, തേങ്ങ ചിരകിയത്, പഞ്ചസാര, ചെറുപഴം, നെയ്യ്, അട പരത്താനുള്ള വാഴയില.. ഇത്രയും സാധനങ്ങൾ എടുത്താൽ നമുക്ക് തുടങ്ങാം… അര കപ്പ് പച്ചരി കഴുകി നാലു മണിക്കൂർ വെള്ളത്തിൽ ഇടണം.. 4 മണിക്കൂർ കഴിഞ്ഞ് നന്നായി കുതിർന്നു വന്ന അരിയെ മൃദുവായി അരച്ചെടുക്കാം… ഇതാണ് മെയിൻ മാവ്… ഇനി ഫില്ലിംഗ് തയ്യാറാക്കാം.. അരക്കപ്പ് ചിരകിയ തേങ്ങയിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടീസ് സ്പൂൺ നെയ്യും ചേർക്കാം.. ഇനി ഒരു ചെറു പഴം ചെറുതായി

അരിഞ്ഞ ചേർത്തു കൊടുത്തു നന്നായി ഇളക്കി വയ്ക്കാം… അരച്ച് വെച്ചിരുന്ന അരി മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഇളക്കി കൊടുക്കാം.. വാഴയിലകൾ പാകത്തിനുള്ള കഷ്ണങ്ങളാക്കി വാട്ടി വെക്കാം.. തയ്യാറാക്കിവെച്ച മാവ് ഇതിൽ പരത്തിയ ശേഷം ഒരുവശത്തായി തേങ്ങ ഫില്ലിംഗ് നിരത്താം.. ഇനി ഇത് അടച്ച് മാറ്റിവയ്ക്കാം.. മുഴുവൻ മാവും ഇതുപോലെ പരത്തി ഫില്ല് ചെയ്തശേഷം അപ്പച്ചെമ്പിൽ രണ്ടര

കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കിയശേഷം, ഇതിനു മുകളിൽ തട്ട് വെക്കാം.. അതിൽ പൂവട നിരത്തി ആവിയിൽ പുഴുങ്ങി എടുക്കാം… 15-20 മിനിറ്റ് കൊണ്ട് തന്നെ അട തയ്യാറാക്കുന്നതാണ്.. അങ്ങനെ വളരെ എളുപ്പത്തിൽ പൂവട നമുക്ക് ഉണ്ടാക്കിയെടുക്കാം, വളരെ സിമ്പിൾ ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഇന്ന് പലഹാരമാണ്, എല്ലാവരും ട്രൈ ചെയ്തു നോക്കണേ…