ഭാഷാ ഭേദമന്യ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അല്ലുഅർജുനും രശ്മിക മന്ദനയുമാണ് അതേപോലെ സിനിമയിൽ വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിലെ സ്വന്തം ഫഹദ് ഫാസിലും ഫാസിലിന്റെ ക്യാരക്ടർ പോസ്റ്റർ നേരത്തേ പുറത്തിറക്കിയിരുന്നു ഇത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ എത്തുന്നത്.

ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോളിവുഡിലെ ഡാൻസ് ക്യൂൻ ആയ നോറ ഫത്തേഹി യെ ചിത്രത്തിലെ ഒരു ഗാനത്തിന് നേതൃത്വം ചെയ്യാനായി അണിയറ പ്രവർത്തകർ വിളിച്ചു എന്ന വാർത്തയാണ്. തെലുങ്കിൽ ബ്രഹ്മാണ്ഡ ചിത്രമായ ഒരുങ്ങുന്ന പുഷ്പയിൽ നൂറയുടെ നൃത്തം ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ ലോകം.

ഏറ്റവും രസകരമായ കാര്യം ഈ ഒരു ഒറ്റ നൃത്തത്തിനായി താര സുന്ദരി ചോദിച്ചത് രണ്ടു കോടി രൂപയാണ് . ബോളിവുഡിൽ തന്റെ ശരീര സൗന്ദര്യം കൊണ്ടു നൃത്തം കൊണ്ടും ഏവരെയും പിടിച്ചു നിർത്തുന്ന താരമാണ് നോറ ഫതേഹി. മുമ്പും താരം തന്റെ നൃത്തച്ചുവടുകൾ ഒരു ഐറ്റം ഡാൻസിൽ തെലുങ്കിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുഷ്പ യിൽ താരത്തിന് കിടിലൻ നൃത്തച്ചുവടുകൾ കാണാൻ കഴിയുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ ലോകം.