പ്രണയത്തിലാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് അമൃത സുരേഷും ഗോപി സുന്ദറും നേരിട്ടത്. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്നു പ്രമുഖ സംഗിത സംവിധായകന്‍ ഗോപി സുന്ദര്‍.പിന്നാലെയാണ് ആ ബന്ധവും ഉപേക്ഷിച്ച് പിന്നണി ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്. ഇരുവരും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ മുതല്‍

വലിയ വിമര്‍ശനങ്ങളാണ് താരങ്ങള്‍ നേരിട്ടത്. മുന്‍കാല ബന്ധങ്ങളുടെ പേരില്‍ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവര്‍ക്ക് എതിരെ രംഗത്ത് എത്തിയത്.
ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നേരത്തെ ഇരുവരുടെയും ആദ്യത്തെ ഓണാഘോഷവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.ഇപ്പോഴിതാ

ഗോപി സുന്ദര്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഫ്രീക്കന്‍ ലുക്കായിരുന്നു ഗോപി സുന്ദറിന്റേത്. ഓറഞ്ച് നിറത്തിലെ ഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ കൈയ്യില്‍ ഒരു പേപ്പര്‍ ബാഗുമുണ്ട്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകള്‍ ചെയ്തത്.ഇതില്‍ ഒരു കമന്റ് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ‘പീസ് എവിടെ’ എന്നായിരുന്നു ഒരാള്‍ ചിത്രത്തിന് താഴെ കുറിച്ചത്. ഇതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സ്വന്തം വീട്ടിലേക്കു നോക്കൂ, അവിടെ നിങ്ങളുടെ പീസ് (സമാധാനം എന്ന് അര്‍ത്ഥം വരുന്ന വാക്ക്) എന്നായിരുന്നു ഗോപി സുന്ദറിന്റെ കിടിലന്‍ മറുപടി.