ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു അമലപോൾ. മലയാളത്തിൽ ആദ്യം പ്രകാശിക്കാൻ കഴിഞ്ഞില്ല എങ്കിലും താരം പിന്നീട് തമിഴിലേക്ക് ചേക്കേറി. താരം തമിഴിൽ ആദ്യ ചെയ്ത ചിത്രം പരാജയമായിരുന്നു പക്ഷേ അതിനു ശേഷമാണ് താരം മൈന എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് അതോടുകൂടി താര ത്തിന്റെ അഭിനയ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. മൈനാ തമിഴ്നാട്ടിൽ സൂപ്പർഹിറ്റായി. പിന്നീട് താരം അഭിനയിച്ച മുഴുവൻ സൂപ്പർസ്റ്റാറുകളോടൊപ്പം ആയിരുന്നു. ചെയ്യുന്ന ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ. അങ്ങനെയാണ് തമിഴിലെ മികച്ച

സംവിധായകനായ വിജയ് യുമായി താരം പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. ഒരു വർഷത്തിനുള്ളിൽ തന്നെ താരം വിജയ് യുമായി വേർ പിരിഞ്ഞു. പിന്നീട് താരം അധികം ചിത്രങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളത്തിൽ താരത്തിന് ഓർക്കാൻ ഒരൊറ്റ ചിത്രം മതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രം. മലയാളത്തിൽ മോഹൻലാലിനോടൊപ്പം രണ്ടു ചിത്രം

ചെയ്യാനുള്ള ഭാഗ്യവും അമലപോൾ ലഭിച്ചു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരത്തിന് ചിത്രങ്ങളെല്ലാം എപ്പോഴും വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം ഷെയർ ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പിറന്നാൾ ആശംസകൾ അറിയിച്ച ആരാധകർക്ക് നന്ദി അറിയിച്ചു കൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത് വളരെ ഗ്ലാമറസായ ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.