
എള്ളുണ്ട ഉണ്ടാക്കാൻ ആവിശ്യമുള്ള സാധനങ്ങൾ: 1 കപ്പ് എള്ള്, 1 കപ്പ് അരി, 1 കപ്പ് തേങ്ങാ ചിരകിയതും, ഒരുണ്ട ശർക്കരയും മതിയാവും..
ഉണ്ടാക്കുന്ന വിധം
എള്ള് വെള്ളത്തിൽ കുതിർത്തി ഒന്നര മണിക്കൂർ വെക്കാം..ശേഷം വെള്ളം വാർത്തു കളയണം… അരിയും കഴുകി വെക്കുക…
ഒരു പാൻ നല്ല പോലെ ചൂടാക്കിയത്തിനു ശേഷം അതിൽ അരിയിട്ടു നല്ല പോലെ വറുക്കുക… ഇളക്കാൻ മറക്കരുത്… അല്ലെക്കിൽ

എള്ളുണ്ടയുടെ നിറം മാത്രമേ അവസാനം ഉണ്ടാകുള്ളൂ….അരി നന്നായി മൊരിഞ്ഞ് വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക… അതിനു ശേഷം കുതിർത്തി വെച്ച എള്ള് വറുത്തെടുക്കുക… അതു മറ്റൊരു പാത്രത്തിലേക്ക് മാറ്റുക…ചിരകി വച്ചിരിക്കുന്ന തേങ്ങയും ഇതുപോലെ തന്നെ വറുത്തെടുത്തു മാറ്റുക…
ഈ സമയം തന്നെ ശർക്കര ഉരുക്കാൻ വെക്കാവുന്നതാണ്…കഷ്ണങ്ങൾ ആക്കിയ ഒരുണ്ട ശർക്കര മുക്കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കണം.. എള്ള്, തേങ്ങ, അരി എന്നിവ ഒരൊന്നൊന്ന് ആയിട്ടു ഒരു പാത്രത്തിലേക്ക് ഇട്ടു

ഇളക്കുക.. നല്ല പോലെ ഇളക്കണം.. അതിനു ശേഷം ശർക്കര പാനി കരടുകൾ മാറ്റി ഈ ഇളകിവച്ചിരിക്കുന്നവയിലേക് ഒഴിക്കുക… ശർക്കര പാനിക്കു നല്ല ചൂട് ഉണ്ട് എന്ന് മനസിൽ എപ്പോളും ഉണ്ടാകണം.. കുട്ടികളോ അടുക്കളയിൽ കേറി പരിചയം ഇല്ലാത്തവരോ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്…ഇനി അൽപ്പം ചൂടോട് കൂടി എള്ളുണ്ട ഉരുട്ടി എടുത്തോളൂ…ശർക്കര പാനി അധികം ഒഴിക്കാതെ ശ്രെദ്ധിക്കണം..മുഴുവനും ഉരുട്ടി എടുത്താൽ കിടിലൻ എള്ളുണ്ട കഴിക്കാൻ തയ്യാർ ആയി…
