ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സ്റ്റാർ മാജിക്കിലെ പ്രശ്നങ്ങളും ആരാധകരുടെ വിമർശനങ്ങളും  തന്നെയാണ്.  എന്നാൽ കഴിഞ്ഞ ദിവസം സ്റ്റാർ മാജിക് നെതിരെ സംസാരിച്ചതിന് ഒരു യുവാവിനെ പേഴ്സണൽ ചാറ്റിൽ അനുമോൾ പറഞ്ഞ വാക്കുകൾ ഹൈലൈറ്റ് ചെയ്തു കൊണ്ട് രണ്ട് യുവാക്കൾ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു ഇതിനുപിന്നാലെ അനുമോളെ കുറിച്ചുള്ള വലിയ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.

സ്റ്റാർ മാജിക്കിൽ മറ്റു താരങ്ങളേക്കാൾ കൂടുതൽ ആരാധകരുള്ള താരമാണ് അനുമോൾ അതുകൊണ്ടുതന്നെ താരത്തിന് സോഷ്യൽമീഡിയയിലും മറ്റും നിരവധി ആരാധകരുടെ പിൻബലവും ഉണ്ട്. ഇപ്പോഴിതാ പുറത്തുവരുന്ന വിവരം അനുമോൾ പോലീസ് സ്റ്റേഷനിലെത്തി തനിക്കെതിരെ നടന്ന വീഡിയോകൾക്കെതിരെ മാനനഷ്ട കേസ് കൊടുത്തിരിക്കുകയാണ് എന്ന വിവരമാണ് പുറത്തു വരുന്നത്. കഴിഞ്ഞദിവസം അനുമോൾ മാന്യമായ രീതിയിൽ ഈ വീഡിയോ പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ഇത് അവർ അംഗീകരിക്കാത്തതിനെ തുടർന്നാണ് അനുമോൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിൽ അനുമോളെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത് അനുമോൾ ചെയ്ത കാര്യങ്ങൾ കറക്റ്റ് ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് എന്നാണ് ആരാധകർ പറയുന്നത് അതേസമയം ഒരാൾക്ക് എന്ത് അഭിപ്രായം പറയാനുള്ള അവകാശമില്ലെ എന്നും ചിലർ ചോദിക്കുന്നുണ്ട്.