പയ്യോളി സ്റ്റൈലിൽ ചിക്കൻ ഫ്രൈ  തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അരകിലോ ചിക്കൻ, കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളക്, ഇനി സാദാ മുളകുപൊടി, മഞ്ഞൾപൊടി, പെരുഞ്ചീരകം പൊടിച്ചത്, കുറച്ച് തൈര്, കോൺഫ്ലവർ, തേങ്ങ ചിരകിയത് എന്നിവയും, അൽപം കറിവേപ്പിലയും ഉപ്പും ആവശ്യത്തിന് എണ്ണയും എടുക്കാം.. വൃത്തിയാക്കിയ ചിക്കൻ പാകത്തിനുള്ള കഷ്ണങ്ങളാക്കിയ ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടിസ്പൂൺ ചേർക്കാം.. ഇനി കുറച്ച് കാശ്മീരി മുളക് അരച്ച് എടുക്കാം…

ഏകദേശം രണ്ടര ടീസ്പൂൺ കശ്മീരി മുളക് (അരച്ചത്) ഇതിലേക്ക്  ചേർക്കണം.. ഇനി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മുളകുപൊടി പിന്നീട്   വലിയ ജീരകം വറുത്തുപൊടിച്ചത് അല്പം ചേർക്കാം.. മൂന്ന് ടേബിൾസ്പൂൺ തൈരും മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം..ഇനി ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം.. മസാല  പുരട്ടി അൽപ സമയം മാറ്റി വയ്ക്കുന്നത് രുചി കൂടാൻ നല്ലത് ആണ്.. ഇങ്ങനെ രണ്ടു മണിക്കൂർ മാറ്റിവയ്ക്കാം.. ഇനി മസാലകൾ നന്നായി പിടിച്ച്  വരുമ്പോൾ ഒരു പാനിൽ എണ്ണ

ചൂടാക്കാം..ഏത് ടൈപ്പ് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാം, നന്നായി ചൂടായി വന്ന എണ്ണയിലേക്ക് ഓരോ പീസായി ചിക്കൻ ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.. ഇനി ചട്ടിയിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വറുത്തെടുക്കാം.. ഇതിലേക്ക് ആവശ്യമുള്ള കറിവേപ്പിലയും ഒന്നര ടീസ്പൂൺ കാശ്മീരി മുളക് അരച്ചതും ചേർക്കാം… ഇതിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കാം…തേങ്ങയും കറിവേപ്പിലയും നന്നായി വറുത്തു എടുക്കണം..

ഇതുപോലെ മുളകും നന്നായി മൂത്ത് വരണം എല്ലാം പാകമാകുമ്പോൾ വറുത്ത് വച്ച ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി അൽപസമയം ആവി കേറ്റി എടുക്കാം.. ഇനി ഇത് വാങ്ങി ചൂടോടെ കഴിക്കാം.. അപ്പോൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാണ്.. ഉറപ്പായിട്ടും ട്രൈ ചെയ്യുക,. ഉടൻ ടേസ്റ്റാണ്..