ഇത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: സേമിയ, പാൽ, നെയ്യ്, ഏലക്കാ, കണ്ടൻസ്ഡ് മിൽക്ക്, കശുവണ്ടി, ഉണക്കമുന്തിരി ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് രുചികരമായ സേമിയ പായസം തയ്യാറാക്കാം…
ആദ്യം കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് എടുക്കാം.. ഉരുളിയിൽ നെയ്യ് ചൂടാക്കിയശേഷം ഇതിലേക്ക് കശുവണ്ടി ചേർക്കാം, ഇതു ലൈറ്റ് ബ്രൗൺ കളർ ആകുമ്പോൾ എടുക്കാം.. ഇനി ഉണക്കമുന്തിരിയും ഇട്ട് വറുത്തെടുക്കാം.. ഉണക്കമുന്തിരി ബോൾസ് പോലെ ഉരുണ്ടു വരുന്നതാണ് പാകം, ശേഷം ഇതേ പാത്രത്തിലേക്ക്

സേമിയ ഇട്ട് വറുക്കാം.. സേമിയ യുടെ കളറും പതിയെ ബ്രൗൺ ആകട്ടെ.. (ഒരു കപ്പ് സേമിയ ആണ് എടുത്തത്) ഇനി പാല് തിളപ്പിച്ച് എടുക്കാം.. ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ പാൽ ഒഴിച്ച് തിളച്ചു വരുമ്പോൾ നെയ്യിൽ
വറുത്തു വെച്ചിരുന്ന സേമിയ ചേർക്കാം.. ഇനി രണ്ട് ഏലക്കാ പൊടിച്ചത് ചേർക്കണം… സേമിയ വെന്ത് കഴിയുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം.. 200 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് എടുത്ത് അരക്കപ്പ് വെള്ളത്തിൽ ലയിപ്പിച്ച ശേഷം പായസ ത്തിലേക്ക് ചേർക്കാം….ഇതിൽ നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തിളക്കി ലയിപ്പിച്ച് എടുക്കാം…

കണ്ടൻസ്ഡ് മിൽക്ക്ന് അല്പം മധുരം ഉണ്ടാകും, അതനുസരിച്ച് പഞ്ചസാര ചേർത്താൽ മതി… ഇനി പായസം നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം… ഇനി നേരത്തെ വറുത്തു വച്ച ഉണക്കമുന്തിരിയും കശുവണ്ടിയും ചേർത്ത് അല്പസമയം മൂടിവയ്ക്കാം.. ചൂടാറിയതിനു ശേഷം/ ചൂടുകൂടിയോ കഴിക്കാം… ചൂടാറി കഴിഞ്ഞ് കഴിക്കുന്നത് ആയിരിക്കും കൂടുതൽ രുചി നൽകുന്നത്… ചൂടോടുകൂടി ആണെങ്കിൽ പപ്പടം പഴം ഒക്കെ കൂട്ടി കഴിക്കാം, കണ്ടൻസ്ഡ് മിൽക്ക് നു പകരം ചവ്വരി ഉപയോഗിക്കാവുന്നതാണ് കേട്ടോ..അപ്പോ എല്ലാർക്കും അറിയാവുന്നത് ആണ് എന്നാലും ഉണ്ടാക്കി നോക്കണേ…