

പ്രേമം എന്ന ഒരു സിനിമകൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയ മുഖമാണ് നടി അനുപമ പരമേശ്വരന്റേത്. മലയാളത്തിലാണ് അഭിനയ രംഗത്തേക്കുള്ള കാല്‍വെയ്പ്പ് അനുപമ നടത്തിയത് എങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലാണ് താരം കൂടുതല്‍ തിളങ്ങിയത്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയ്ക്ക് ശേഷം ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു അതിന് ശേഷമാണ് നടി തെലുങ്ക് സിനിമാ ലോകത്തേക്ക് ചേക്കേറിയത്. വലിയ സ്വീകാര്യതയാണ് താരത്തിന് തെലുങ്കില്‍ ലഭിച്ചത്.


പിന്നീട് മലയാളത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍ എന്നിവയാണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് രണ്ട് വേഷങ്ങള്‍. ഇപ്പോള്‍ മലയാള സിനിമാ രംഗത്ത് താരം അത്ര സജീവമല്ലെങ്കിലും നടിയുടെ പുതിയ സിനിമാ വിശേഷങ്ങളും ഫോട്ടോകളും എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. സോഷ്യല്‍ മീഡിയയിലെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ.


താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുന്ന ആരാധകര്‍ ഈ പുതിയ ഫോട്ടോയും സ്വീകരിച്ചുകഴിഞ്ഞു. പച്ച നിറത്തിലുള്ള സല്‍വാറില്‍ താരം അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. പച്ചൈ നിറമേ… എന്ന് കുറിച്ചുകൊണ്ടാണ് നടി തന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഫോട്ടോകള്‍ വൈറലായി മാറുകയാണ്..
നിരവധി കമന്റുകളും ലൈക്കുകുളും ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു. അതേസമയം, മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.. മൂന്ന് സിനിമകളും തെലുങ്ക് ഭാഷകളില്‍ ഉള്ളവയാണ്… 18 പേജസ്, കാര്‍ത്തികേയ 2, ബട്ടര്‍ഫ്‌ലൈ എന്നിവയാണ് അനുപമയുടെ വരാനിരിക്കുന്ന സിനിമകള്‍.