
ന്യൂഡിൽസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ന്യൂഡിൽസ്, വെള്ളം, കുറച്ചു വെളുത്തുള്ളി, അല്പം സവാള, രണ്ടുമൂന്നു ബീൻസ്, ഒരു ചെറിയ കഷണം ക്യാരറ്റ്, പകുതി ക്യാപ്സിക്കം, 2 മുട്ട അല്പം സോയാബീൻ രണ്ട് ടേബിൾസ്പൂൺ സോയാ സോസ്, അര ടീസ്പൂൺ ചില്ലി സോസ് , ഒരു ടീസ്പൂൺ തക്കാളി സോസ്, അര ടേബിൾ സ്പൂൺ എണ്ണ, അര ടീസ്പൂൺ കുരുമുളകുപൊടിയും കുറച്ച സ്പ്രിങ് ഒനിയൻ എന്നിവയും എടുക്കാം…
ആദ്യം ന്യൂഡിൽസ് വേവിച്ച് എടുക്കുകയാണ് വേണ്ടത്.. ഇതിനായി ഒരു ലിറ്റർ വെള്ളം ചൂടാക്കാം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പും

ചേർക്കാം..നന്നായി തിളച്ച് വരുമ്പോൾ 150 ഗ്രാം ന്യൂഡിൽസ് പൊട്ടിച്ച് ചേർക്കാം… ഇനി ഈ ന്യൂഡിൽസ് അല്പസമയം വേവിച്ചെടുക്കാം, ഇത് 8 മിനിറ്റ് വെന്ത് കഴിഞ്ഞ്, ഇതിൽ അധികമായുള്ള വെള്ളം ഊറ്റി കളയണം.. ഇനി ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ഇളക്കി വയ്ക്കാം… ഇനി ന്യൂഡിൽസ്നേ ഈ പാത്രത്തിൽനിന്നും ഒരു അരിപ്പയിലേക്ക് മാറ്റാം… കുറച്ച് വെള്ളം ന്യൂഡിൽസിന് മുകളിൽ കൂടി ഒഴിച്ചാൽ ന്യൂഡിൽസ് തമ്മിൽ ഒട്ടിപിടിക്കാതിരിക്കും… ഇപ്പോൾ ഒഴിച്ച വെള്ളം മുഴുവൻ വാർന്നു പോയി കഴിഞ്ഞ് ഒരു ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ച് ഇളക്കി എടുക്കാം.. ഇനി ഒരു പാനിൽ അൽപം എണ്ണ ചൂടാക്കിയതിനുശേഷം ആവശ്യമുള്ള മുട്ട പൊട്ടിച്ചൊഴിച്ച് അല്പം ഉപ്പും, കുരുമുളകുപൊടിയും, വിതറി ചിക്കി എടുക്കാം..

മുട്ട ചിക്കി കഴിഞ്ഞ് അത് മാറ്റിവയ്ക്കാം.. എന്നിട്ട് ഇതേ പാനിലേക്ക് കുറച്ചുകൂടി എണ്ണ ഒഴിച്ചശേഷം 1 ടേബിൾ സ്പൂൺ വെളുത്തുള്ളി ഇട്ട് വഴറ്റി എടുക്കാം.. ഇതിനൊപ്പം തന്നെ എന്നെ സവാളയും, സ്പ്രിങ് ഒനിയനും ചേർക്കാം… ബാക്കിയുള്ള ക്യാരറ്റ് ബീൻസ് എന്നീ പച്ചക്കറികളും അല്പം കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും 2

ടേബിൾ സ്പൂൺ സോയാ സോസ് അര ടീസ്പൂൺ ചില്ലിസോസ് ഒരു ടിസ്സ്പൂണ് ടൊമാറ്റോ സോസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം… പച്ചക്കറികൾ വാടി വന്നതിനുശേഷം വേവിച്ചുവെച്ച ന്യൂഡിൽസ് ചേർക്കാം, കൂടാതെ ചിക്കി വെച്ച മുട്ടയും ചേർക്കാം.. ഇനി അല്പം കുരുമുളകുപൊടിയും സ്പ്രിങ് ഒനിയനും ഇട്ട് മിക്സ് ചെയ്ത് എടുക്കാം.. ന്യൂഡിൽസ് മിക്സ് ചെയ്യുമ്പോൾ രണ്ടു ഫോർക്ക് കൊണ്ട് മിക്സ് ചെയ്താൽ നന്നായിരിക്കും.. സോസുകളും ന്യൂഡിൽസും എല്ലാം നന്നായി മിക്സ് ആയി വരുമ്പോൾ വാങ്ങാവുന്നതാണ്… അങ്ങനെ അടിപൊളി ന്യൂഡിൽസ് തയ്യാറാണ്..ചില്ലി ചിക്കന്റെ കൂടെയോ ടൊമാറ്റോ കെട്ചപ്പിന്റെ ഒക്കെ കൂടെ കഴിക്കാം… ട്രൈ ചെയ്തു നോക്കൂ…
