
നേന്ത്രപ്പഴം നിറച്ചത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: മൂന്നു നേന്ത്രപ്പഴം, ആവശ്യത്തിന് തേങ്ങ ചിരകി എടുക്കാം, പഞ്ചസാര, അൽപം നെയ്യും കുറച്ച് ഉണക്കമുന്തിരിയും അല്പം ഏലക്കായും എടുക്കാം…
പഴം നിറച്ചത് ഉണ്ടാക്കാൻ ആയി പഴം തിരഞ്ഞെടുക്കുമ്പോൾ, അധികം പഴുക്കാത്ത പഴം തെരഞ്ഞെടുക്കൻ ശ്രേദ്ധിക്കുക.. പഴം തിരഞ്ഞെടുത്താൽ ഇനി ഇതിന് ഉള്ളിൽ നിറയ്ക്കാനുള്ള കൂട്ട് തയ്യാറാക്കാം.. ഒരു പാനിൽ അൽപം നെയ്യ് ഒഴിച്ച് നന്നായി ചൂടായി

വന്നതിനുശേഷം, ചിരകി വച്ചിരിക്കുന്ന തേങ്ങ ചേർക്കാം.. എത്ര പഴം എടുക്കുന്നു എന്നതിനോട് അനുപാതികമായി വേണം തേങ്ങ എടുക്കാൻ.. തേങ്ങാ ചൂടാകാൻ തുടങ്ങുമ്പോൾ മധുരത്തിന് വേണ്ട പഞ്ചസാര ചേർത്ത് ഇളക്കാം.. പഞ്ചസാര ചേർത്തതിനു പിറകെ ഉണക്കമുന്തിരി, പിന്നെ പതിയെ പൊടിച്ച ഏലക്കായ എന്നിവയും ചേർക്കാം.. പഞ്ചസാര ഉരുകി വരുമ്പോൾ തേങ്ങാ കൂട്ടു വാങ്ങിവയ്ക്കാം.. തേങ്ങയുടെ നിറം ഒന്നും മാറ്റണ്ട കേട്ടോ… കൂട്ടു തയ്യാറായ സ്ഥിതിക്ക് ഇനി പഴം എടുത്തു നിറച്ചു തുടങ്ങാം,.. എടുത്തു വച്ചിരിക്കുന്ന നേന്ത്രപ്പഴം തൊലികളഞ്ഞ് നടുവേ

കീറി എടുക്കാം.. ഇനി ഇതിൽ തേങ്ങ നിറയ്ക്കാം..ശേഷം കീറിയ ഭാഗത്ത് അരിപ്പൊടികൊണ്ട് അടയ്ക്കാം.. ഇല്ലെങ്കിൽ തേങ്ങ കൂട്ട് പുറത്തുപോകാൻ ചാൻസ് ഉണ്ട്.. ഇനി നിറച്ച പഴത്തെ പൊരിച്ച് എടുക്കണം.. ഇതിനായി ഒരു പാനിൽ 2 ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ഇതിലേക്ക് പഴം പതിയെ വെച്ചതിനുശേഷം പൊരിച്ചെടുക്കാം… പഴം വിട്ടുപോകാതെയിരിക്കാൻ വശങ്ങളിൽ തേച്ച അരിമാവ് വെന്തു വരുന്നതാണ് പാകം… നന്നായി പൊരിഞ്ഞ വരുമ്പോൾ ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം… അങ്ങനെ അടിപൊളി പഴം നിറച്ചത് തയ്യാറാണ് എല്ലാവരും ശ്രമിച്ചു നോക്കുമല്ലോ…
