ബിഗ് ബോസ് സീസണ്‍ ഫോറിലെ മികച്ച ഒരു മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. കഴിഞ്ഞ ആഴ്ചത്തെ ക്യാപ്റ്റന്‍ സ്ഥാനവും ജാസ്മിന് ലഭിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ എന്ന രീതിയില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കാന്‍ ജാസ്മിന് സാധിച്ചില്ല. ക്യാപ്റ്റന്‍സിയില്‍ ജാസ്മിന്‍ അമ്പേ പരാജയമാണെന്നായിരുന്നു അശ്വതിയും കുറിച്ചത്.
ക്യാപ്റ്റൻ ആയ ദിവസം മുതൽ നിമിഷക്കും റിയാസിനും ഒഴിച്ച് വേറെ ആർക്കുവേണ്ടിയും സംസാരിക്കാനോ പ്രവർത്തിക്കാനോ ഞാൻ നോക്കിയിട്ട് ജാസ്മിനെ കൊണ്ട് സാധിച്ചിട്ടില്ല. കുട്ടി നീ തീയും കാറ്റും ഒക്കെ ആണ്, നിന്നെ ഇഷ്ടവുമാണ് പക്ഷെ ക്യാപ്റ്റൻസിയിൽ അമ്പേ പരാജയം . അതുപോലെ നിമിഷ പറഞ്ഞത് ക്യാപ്റ്റൻസി ബാഡ്ജ് കിടക്കുന്നത്കൊണ്ടല്ലേ തെറി

പറയാൻപറ്റാത്തത് ഇത് ഊരുന്ന സമയത്ത് പറയാല്ലോ എന്ന്. ദെന്താത്? അല്ലാ മനസിലാവാഞ്ഞിട്ടാ ദെന്താത്? കോടതി ടാസ്ക് മൊത്തത്തിൽ പെർഫോമൻസ് റോൺസൺ, ലക്ഷ്മിയേച്ചി, ധന്യ, അഖിൽ, ബ്ലെസ്ലി എന്നിവർ പൊളിച്ചടുക്കി എന്നുമായിരുന്നു  അശ്വതി  കുറിച്ചത്.
ജാസ്മിൻ കരഞ്ഞത് എന്തിനാണ് മനസ്സിലായോ എന്നൊരാൾ ചോദിച്ചപ്പോൾ വീക്കെൻഡ് എപ്പിസോഡ് ആവാറായില്ലേ, അതായിരിക്കും എന്നായിരുന്നു

അശ്വതിയുടെ മറുപടി. ഡോക്ടർ റോബിൻ വിന്നർ എന്നൊരാൾ കുറിച്ചപ്പോൾ ആഹ് ഈ ആഴ്ച തന്നേ ഗപ് എടുത്ത് കൈയിൽ കൊടുക്കും മിനിഞ്ഞാന്ന് പുള്ളി സ്വയം പ്രഖ്യാപിച്ചല്ലോ അയാം ദ വിന്നർ എന്ന്. ബാക്കിയുള്ളോരൊക്കെ അവിടെ കാഴ്ച കാണാൻ ചെന്നവർ ആണല്ലോ. സീരിയൽ ടീമിനെ സപ്പോർട്ട് ചെയ്തെന്ന് ഒരാൾ പറഞ്ഞപ്പോൾ ഓഹ് ഇവരൊക്കെ സീരിയൽ ടീം ആണല്ലേ. നന്നായി കളിച്ചിട്ടുണ്ടേലും ഞാൻ അങ്ങനെ പറയാൻ പാടില്ല ല്ലേയെന്നായിരുന്നു അശ്വതി ചോദിച്ചത്.