തമിഴിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് വിഘ്നേഷ് ശിവൻ. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ ആണ്. ഹാസ്യ ചിത്രങ്ങൾ ആണ് ഇദ്ദേഹം സംവിധാനം ചെയ്തവ എല്ലാം. പ്രേക്ഷകരുടെ സ്പന്ദനം അറിഞ്ഞുകൊണ്ട് കൃത്യമായ ഹാസ്യ ചേരുവുകൾ ചിത്രങ്ങളിൽ ചേർക്കാൻ കഴിവുള്ള സംവിധായകനാണ് ഇദ്ദേഹം. പുതിയ ചിത്രത്തിലെ തിരക്കിലായിരുന്നു വിഘ്നേശ് ശിവൻ. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
ഇദ്ദേഹത്തിൻറെ കാമുകിയാണ് പ്രശസ്ത നടി നയൻതാര. വിഘ്നേഷ് എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കാത്തു വാക്കുല രണ്ടു കാതൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏവരെയും രസിപ്പിക്കുന്ന ഒരു ഹാസ്യചിത്രം എന്നാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം.

ഇപ്പോഴിതാ നയൻതാര യോടൊപ്പം ഉള്ള ഒരു വീഡിയോ പങ്കുവെച്ച് താരം കുറിച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കണ്മണിയും. തൻറെ ജീവിതത്തിലെ ശക്തമായ സാന്നിധ്യം ആയതിനു നന്ദി. നീ തോളിൽ നൽകുന്ന ആ തട്ട് എപ്പോഴും ഒരു പ്രചോദനമാണ്. നീ എന്നോടൊപ്പം നിൽക്കുമ്പോൾ കൃത്യമായി തീരുമാനങ്ങളെടുക്കാൻ കഴിയുന്നുണ്ട് ഒരു പങ്കാളിയായി എപ്പോഴും നീ കൂടെ ഉണ്ടായിരുന്നു. ഇതെല്ലാം നടന്നത് ഈ

സിനിമ പൂർത്തിയായതും നീ കാരണമാണ്. നീയാണ് ഈ ചിത്രം നീയാണ് എനിക്ക് വിജയം. എൻറെ കണ്മണി. നീ സ്ക്രീനിൽ തിളങ്ങുന്നത് കാണാൻ, ഒരു സംവിധായകനെന്ന നിലയിൽ നിന്നിൽനിന്ന് മികച്ചത് പുറത്തെടുക്കാൻ കഴിയുന്നതിൽ താൻ വളരെ സന്തോഷിക്കുന്നു. നിന്നോടൊപ്പം പ്രവർത്തിക്കുന്നത് എപ്പോഴും ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. മുൻപ് തീരുമാനിച്ചതുപോലെ ഒരുപാട് നല്ല ചിത്രങ്ങൾ ഇനിയും ചെയ്യാം. അദ്ദേഹം കുറിച്ചു.