ഉഴുന്നുവട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഉഴുന്ന്, കുറച്ച് പച്ചമുളക്, സവാള, കറിവേപ്പില, ഇഞ്ചി, ആവശ്യത്തിനുള്ള ഉപ്പ് വറുക്കാനുള്ള എണ്ണയും എടുക്കാം..
ഉഴുന്ന് കഴുകി വെള്ളത്തിലിട്ട് കുതിർത്ത് എടുക്കണം.. രണ്ടുമണിക്കൂറിൽ കൂടുതൽ കുതിർത്തണ്ട ആവശ്യമില്ല, ഈ മാവിനെ നന്നായി അരച്ചെടുക്കാം.. അരച്ചെടുത്ത മാവിനെ ഒരു പാത്രക്ക് മാറ്റാം.. മാവിലേക്ക് അൽപം അരിപ്പൊടി വിതറുന്നത് നല്ല ക്രിസ്‌പി ആവാൻ സഹായിക്കും..

ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്കാം..ഇനി ഇതിലേക്ക് പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന സവാള, കറിവേപ്പില, ഇഞ്ചി, പച്ചമുളക്, എന്നിവ ചേർക്കണം.. അധികം വെള്ളമൊഴിച്ച് മാവ് ലുസാക്കി കളയരുത്, ഷെയിപ്പ് ആക്കാൻ പറ്റുന്ന രീതിയിൽ ലൂസ് ആക്കിയാൽ മതി.. മാവ് ഉണ്ടാക്കി ഉടനെതന്നെ ഉഴുന്നുവട തയ്യാറാക്കണം, ഇതിനായി ഒരു ചട്ടി ചൂടാക്കാം.. ഇതിലേക്ക് ആവശ്യമുള്ള എണ്ണ ഒഴിക്കാം.. എണ്ണ ചൂടായി തിളച്ച് വരുമ്പോഴേക്ക് മാവ് ഷെയിപ്പ് ആക്കി എണ്ണയിലേക്ക് ഇടാം.. മാവ് എണ്ണയിൽ

മുങ്ങിപ്പൊങ്ങി ലൈറ്റ് ബ്രൗൺ കളർ ആകുമ്പോൾ കോരി എടുക്കാം.. ആദ്യത്തെ വട നോക്കി കൃത്യം പാകം മനസ്സിലാക്കാം, ഉള്ള് ഒക്കെ വെന്തോ എന്ന് ചെക്ക് ചെയ്യൂ..വട ഉണ്ടാക്കുമ്പോൾ അടുത്ത് ഒരു പാത്രത്തിൽ അല്പം വെള്ളം വെക്കുക.. ഓരോ തവണയും മാവ് എടുത്തതിനുശേഷം കൈ വെള്ളത്തിൽ മുക്കുന്നത്, മാവ് കയ്യിൽ ഒട്ടി പിടിക്കാതിരിക്കാൻ സഹായിക്കും..എല്ല വടയും വറുത്ത ശേഷം കഴിക്കാം…