കേരളത്തിലെല്ലായിടത്തും പൊതുവായി ലഭിക്കുന്ന ഒരു പലഹാരമാണ് പഴംപൊരി.. ചായക്കടകളിൽ തുടങ്ങി ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ ലഭിക്കുന്ന ഒന്ന്… പഴം ഇഷ്ടമല്ലാത്തവർ പോലും ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് പഴംപൊരി…കൂടാതെ പഴംപൊരിയും ബീഫ് റോസ്റ്റും കോമ്പിനേഷൻ വന്നിട്ട് അധിക കാലമായിട്ടില്ലല്ലോ..അപ്പോൾ ഇനി പഴംപൊരി ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ ആവശ്യമാണെന്ന് നോക്കാം…


ആവശ്യമുള്ള പഴം പഴുത്തത് നോക്കി എടുക്കാം… ഒന്നര കപ്പ് മൈദ, അല്പം മഞ്ഞൾപൊടി, ഉപ്പ്, ജീരകം, ഒരു ടീസ്പൂൺ എള്ള്, പഞ്ചസാര, ദോശമാവ് (വേണമെങ്കിൽ മാത്രം), വറുക്കാൻ ഉള്ള എണ്ണ..
പാകത്തിന് പഴുത്ത ഏത്തപ്പഴം തോലുകളഞ്ഞ് നീളത്തിൽ കീറി എടുക്കാം.. ഇനി എടുത്തു വച്ച മൈദ ഒരു ബൗളിലേക്ക് ഇടാം.. ഇതിലേക്ക് അര ടീസ്പൂൺ ജീരകം കൈവെള്ളയിൽ തിരുമ്മി ചേർക്കാം.. ഇനി അര ടീസ്പൂൺ എള്ള് ചേർക്കാം.. ഒരു നുള്ള് ഉപ്പും 3 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത ശേഷം ഒരു നുള്ള് മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക.. ഇതിലേക്ക് വളരെ കുറച്ച് വെള്ളം ചേർത്ത്, കുറുകിയ

ബാറ്റർ ആക്കി എടുക്കാം.. ദോശമാവ് ചേർക്കാൻ താല്പര്യമുണ്ടെങ്കിൽ ഒന്നരടീസ്പൂൺ ചേർക്കാം..ശേഷം നന്നായി ഇളക്കി യോജിപിക്കാം.. ദോശമാവ് ചേർക്കുമ്പോൾ ചെറിയൊരു പുളി ലഭിക്കുന്നതാണ്… പഴത്തിന്റെ അളവനുസരിച്ച് മൈദ മാവിന്റെ അളവ് കൂട്ടാം/കുറയ്ക്കാം… പഞ്ചസാര ഉപ്പ് എന്നിവയുടെ അളവ് കൂട്ടാം/കുറയ്ക്കാം.. ഇനി എണ്ണ ചൂടാക്കാൻ വയ്ക്കാം.. കീറിയ പഴം, മൈദ മാവിൽ അൽപസമയം മുക്കി വയ്ക്കാം.. എണ്ണ തിളച്ചു വരുമ്പോഴേക്കും മാവിൽ മുക്കിയ പഴം എണ്ണയിൽ ഇട്ട് പൊരിക്കാം.. തിരിച്ചും മറിച്ചുമിട്ട് പഴം വേവിക്കാം.. പാകമാകുമ്പോൾ എണ്ണയിൽ നിന്ന് മാറ്റം..ചൂട് ആറി കഴിഞ്ഞ് കഴിക്കാം…