പലപ്പോഴും നമ്മൾ മിസ്സ് ചെയ്യുന്ന ഒരു പലഹാരമാണ് പരിപ്പുവട… പല ഓർമ്മകളിലേക്കും നമ്മെ തിരിച്ചു വിളിക്കുന്ന രുചികരമായ മൊരിഞ്ഞ പരിപ്പുവട ആണ് ഇന്ന് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പോകുന്നത്…
പരിപ്പുവട ഉണ്ടാക്കാൻ നമ്മൾ എന്തൊക്കെ സാധനങ്ങൾ എടുത്തു എന്ന് പറയാം; ആദ്യം എടുത്തത് കടലപ്പരിപ്പ് ആണ്, പിന്നെ കുറച്ചു പച്ചമുളക്, 8 10 ചുവന്നുള്ളി, പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, കുറച്ചു കാറിവേപ്പില, കായപ്പൊടി, ആവശ്യത്തിന് ഉപ്പ്, വറുക്കാൻ വേണ്ടിയിട്ടുള്ള എണ്ണ…


ഒരു കപ്പ് കടലപ്പരിപ്പ് ആണ് എടുത്തത്,.ഇത് നന്നായി കഴുകി മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ചിരുന്നു.. പിന്നെ വെള്ളം ഊറ്റിക്കളഞ്ഞ് തോരാൻ ആയി വച്ചു…ശേഷം ഇതിനെ ചതച്ചെടുത്തു.. മുഴുവൻ പരിപ്പും അരിഞ്ഞ് പോകാതെ തരുതരുപ്പായിട്ടാണ് ചതച്ചത്… ഇനി ചുവന്നുള്ളി, ഒരു പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില എന്നിവ വളരെ കുഞ്ഞ് ആക്കി അരിഞ്ഞ് കടലപ്പരിപ്പ് ലേക്ക് ചേർക്കാം…

ഇതിലേക്ക് കാൽടീസ്പൂൺ കായപ്പൊടിയും പാകത്തിന് ഉപ്പും ചേർക്കാം…ഇനി നന്നായി ഇളക്കിയ ശേഷം വറ്റൽമുളക് പൊടിച്ചത് ചേർക്കണം… ഇപ്പോൾ നമ്മുടെ മാവ് തയ്യാറാണ്.. ഇനി എണ്ണ ചൂടാക്കാൻ ആയി വയ്ക്കാം… എണ്ണ നന്നായി ചൂടായി വരട്ടെ ഈ സമയം കൊണ്ട് കടലപരിപ്പ് മാവിനെ ചെറിയ ഉരുളകളാക്കി വെക്കാം… എണ്ണ നന്നായി തിളച്ചുവരുമ്പോൾ ഉരുളകൾ കയ്യിൽ വച്ച് വട്ടത്തിൽ പരത്തി എണ്ണയിൽ വറുക്കാം.. അൽപ്പ സമയം എണ്ണയിൽ കിടന്നു വെന്തു വരട്ടെ… ഇടയ്ക്ക് കണ്ണാപ്പ കൊണ്ടു കോരി മൂപ്പ് നോക്കാം… നല്ല ചുവന്ന കളർ ആകുമ്പോൾ കോരി മാറ്റി അടുത്ത സെറ്റിനെ ഇടാം… ഇങ്ങനെ മുഴുവൻ മാവിനെയും പരിപ്പുവട ആക്കി എടുകാം.. ഇനി കട്ടനോടൊപ്പം കറുമുറെ കഴിച്ചോളൂ…