വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയങ്ക നായര്‍. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രിയങ്കാ നായര്‍ അഭിനയിച്ചിരുന്നു.ടിവി ചന്ദ്രന്‍ ഒരുക്കിയ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് പ്രിയങ്ക നായര്‍ സിനിമയില്‍ തിളങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ നിരവധി

ചിത്രങ്ങളില്‍ പ്രിയങ്ക പ്രധാന വേഷത്തിലെത്തിയിരുന്നു.അന്താക്ഷരി, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങളിലെ പ്രിയങ്കയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. അനൂപ് മേനോന്‍ ഒരുക്കുന്ന വരാല്‍ എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രവുമായി എത്തുകയാണ് പ്രിയങ്ക. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രിയങ്ക.വെയില്‍ എന്ന ചിത്രം തേടിയെത്തിയപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നുവെന്നും അതിന്റെ കഥ കേട്ട് കരഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. പശുപതി സാര്‍ ആണ് ചിത്രത്തിലെ നായകന്‍ എന്നുകൂടെ

കേട്ടപ്പോള്‍ ഭയങ്കര എക്‌സൈറ്റഡ് ആയി എന്നും നടി പറയുന്നു.ഇന്നാണ് ആ സിനിമയില്‍ തനിക്ക് കിട്ടിയ അവസരത്തെക്കുറിച്ച് ശരിക്കും ആലോചിക്കുന്നത്. അതൊരു വല്യ അവസരം തന്നെയായിരുന്നുവെന്നും പ്രിയങ്ക പറയുന്നു. അതിലെ പാട്ടും തന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്നും ജിവി പ്രകാശിന്റെ ആദ്യത്തെ പാട്ടായിരുന്നുവെന്നും പ്രിയങ്ക പറയുന്നു.അതിലെ ഇന്റിമേറ്റ് സീന്‍ തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. പിന്നീടാണ് അതിന്റെ ആവശ്യകത മനസ്സിലായതെന്നും അത് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറയുന്നു.