മീൻ കറി വെക്കുകയാണെങ്കിൽ അത് മൺചട്ടിയിൽ തന്നെ വെക്കണം- എന്ന് കാർന്നോന്മാർ പറയുന്നത് കേട്ടിട്ടില്ലേ..ഈ മീൻകറിയുടെ രുചി തന്നെ ആണ് ഇതിന് കാരണം…
ചട്ടി മീൻ കറി വയ്ക്കാൻ എന്തൊക്കെ സാധനങ്ങൾ ആവശ്യം ആണെന്ന് നോക്കാം.. നെയ്മീൻ ആണ് എടുക്കുന്നത്, രണ്ട് ടേബിൾ സ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും എടുക്കാം.. മൂന്ന് നാല് പച്ചമുളകും, ഒരു സവാളയും എടുക്കണം…

തക്കാളി രണ്ടു മൂന്നു കഷ്ണം, കുടംപുളി, അല്പം കറിവേപ്പില, ചെറിയ ഉള്ളി ചതച്ചത്, ആവശ്യത്തിന് ഉപ്പ്, അല്പം വെളിച്ചെണ്ണയും ഒരു കപ്പ് തേങ്ങാപ്പാലും എടുക്കാം.. ഇനി ആവശ്യത്തിനുള്ള മുളകുപൊടി, മഞ്ഞൾ പൊടി, ഉലുവ എന്നിവയും വേണം..
നെയ്മീൻ വൃത്തിയാക്കി വയ്ക്കാം.. പച്ചമുളക് സവാള എന്നിവ അരിഞ്ഞ് വയ്ക്കണം.. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷണങ്ങളാക്കി വച്ചേക്കുവാണല്ലോ..ഇനി മുക്കാൽ കപ്പ് വെള്ളം ചൂടാക്കി ഇതിലേക്ക് കുടംപുളി ഇട്ടു കുതിർത്തി വെക്കാം.. അപ്പോൾ ഇനി ഒന്നും നോക്കണ്ട മൺചട്ടി ചൂടാക്കി കൊള്ളൂ, ഇതിലേക്ക് അൽപം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ഒരു നുള്ള് ഉലുവ ചേർക്കാം.. ഇനി രണ്ട് ടേബിൾസ്പൂൺ ഇഞ്ചി ചേർത്ത് വഴറ്റാം.. അരിഞ്ഞുവെച്ചിരിക്കുന്ന ഒരു സവാള ചേർക്കാം, സവാള വാടി വരുമ്പോൾ മുറിച്ചുവെച്ച രണ്ടു തക്കാളിയും ചേർത്ത് നന്നായി

ഇളക്കണം.. സവാള ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും, വളരെക്കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കാം.. പൊടികൾ നന്നായി മൂത്ത് വരുമ്പോൾ ചൂടുവെള്ളത്തിൽ ഇട്ടു വച്ചിരുന്ന കുടംപുളി ആ വെള്ളത്തോടൊപ്പം ചേർക്കാം.. ഇനി വൃത്തിയാക്കി വെച്ച മീൻ ഇതിലേക്ക് ചേർക്കാക്കാം..ഇനി നന്നായി തിളച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ തീയിൽ വേവിക്കുക.. മുക്കാൽഭാഗം വേവ് ആയ മീനിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർക്കാം.. ചാറ് നന്നായി കുറുകി വരുമ്പോൾ അടുപ്പത്തു നിന്ന് വാങ്ങാം കേട്ടോ.. ഇനി ഇത് അടച്ചു വെക്കാം, ശേഷം ഒരു

പാനിൽ അൽപം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ഒരുനുള്ള് കടുക്, ചെറിയ ഉള്ളി, കറിവേപ്പില, എന്നിവ ഇട്ട് മൂപ്പിക്കുക…ഉള്ളി മൂത്തുവരുമ്പോൾ മീൻ കറിയിലേക്ക് ചേർക്കാം.. അല്പസമയം കൂടി ഇതിനെ മൂടിവയ്ക്കാം.. നന്നായി ചൂടാറി കഴിഞ്ഞ് ഇളക്കി ഉപയോഗിക്കാം..