ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നവ്യനായർ താരം ആദ്യ ചിത്രത്തിന് ശേഷം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമയിൽ ഏറ്റവും മൂല്യമുള്ള നായികമാരിൽ ഒരാളായി മാറുകയായിരുന്നു മലയാളം മാത്രമല്ല മറ്റു ഭാഷകളിലും താരം തന്നെ സാന്നിദ്ധ്യം അറിയിച്ചിരുന്നു വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരമിപ്പോൾ വീണ്ടും സിനിമയിലേക്ക് സജീവമാകുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയ്ക്ക് താരത്തിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം വരെ ലഭിച്ചുട്ടുണ്ട്.

ഇപ്പോഴിതാ നവ്യാനായരുടെ ഒരു തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അയ്യ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് എത്തിയ നയൻതാര ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്നത് യഥാർത്ഥത്തിൽ നവ്യാനായർ ആയിരുന്നു ഈ കഥാപാത്രത്തെ ചെയ്യേണ്ടത്. ചിത്രത്തിലെ ഒരു ഗാനം ആയിരുന്നു നയൻ‌താരയെ തെന്നിന്ത്യയുടെ അറിയപ്പെടാൻ കാരണമായത്. 2005 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്

നവ്യ നായർ ഈ സിനിമ ഏറ്റെടുത്തിരുന്നവങ്കിൽ നയൻതാര ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു അങ്ങനെയാണെങ്കിൽ നയൻതാര ഇന്ന് കാണുന്ന പദവിയിലേക്ക് എത്തുമായിരുന്നില്ല. നവ്യ നായർ അന്ന് ആ കഥാപാത്രത്തെ വേണ്ട എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നയൻതാരയിലേക്ക് സംവിധായകൻ എത്തിയത്. ഭാഷാ ഭേദമന്യേ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മികച്ച നടിയായി മുന്നേറുകയാണ് ഇന്ന് നയൻതാര.