മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയൻതാര. മലയാളം സിനിമകളിലൂടെ ആണ് താരം കരിയർ ആരംഭിച്ചത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിലും മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നായികയായിട്ടും താരം അഭിനയിച്ചിട്ടുണ്ട്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് നയൻതാര. തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻതാര അറിയപ്പെടുന്നത്.
അതേസമയം മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത.

തെലുങ്ക് സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു മലയാളി താരം അല്ലെങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് സാമന്തയ്ക്ക് മലയാളികൾ നൽകി വരുന്നത്. ഇതിനു കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. ഇപ്പോൾ നയൻതാരയെക്കുറിച്ച് സാമന്ത പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് സാമന്ത. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തുകയാണ്.

ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് ചോദിക്കുവാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് ഇത്. അതിലൊരാളാണ് നയൻതാരയെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന് ചോദിച്ചത്. അതിന് സാമന്ത നൽകിയ മറുപടിയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. “നയൻതാര വളരെ ജനുവിൻ ആയിട്ടുള്ള വ്യക്തിയാണ്. അവരെപ്പോലെ ആത്മാർത്ഥതയും വിശ്വസ്തതയും ഉള്ള മറ്റൊരു വ്യക്തി വേറെ ഉണ്ടാവില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനാധ്വാനി ആയിട്ടുള്ള ആളുകളിൽ ഒരാൾ കൂടിയാണ് നയൻതാര” – ഇതാണ് സാമന്ത പറഞ്ഞ വാക്കുകൾ. അതേസമയം നിങ്ങൾ നയൻതാരയെ ആക്കിയത് ആണോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. അല്ലെങ്കിലും കുശുമ്പ് പെണ്ണുങ്ങളുടെ ജന്മവാസന ആണ് എന്നാണ് മലയാളികൾ പറയുന്നത്.