

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹൻസിക മോട്വാണി. വളരെ ചെറിയ പ്രായത്തിലാണ് താരം സീരിയൽ മേഖലയിലൂടെ ഇറങ്ങിയത്. പിന്നീട് അല്ലു അർജുൻ നായകനായ സിനിമയിലൂടെ ആണ് താരം നായികയായി അരങ്ങേറിയത്. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുവാൻ താരത്തിന് സാധിച്ചു. വില്ലൻ എന്ന ഒരു മലയാളം സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത്. എന്നാൽ അതിനു മുൻപ് തന്നെ കേരളത്തിൽ തരംഗം സൃഷ്ടിച്ച നിരവധി തമിഴ് തെലുങ്ക് സിനിമകളിലെ നായിക ആയിരുന്നു ഹൻസിക.ഇപ്പോൾ താരം



വിവാഹിതയാകാൻ പോവുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഈ ഡിസംബർ മാസത്തിൽ നടിയുടെ വിവാഹം ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. ജയ്പൂരിൽ വെച്ചായിരിക്കും വിവാഹം നടക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ആരാണ് താരത്തെ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി എന്ന് അറിയുമോ?ഇതുവരെ വരൻ്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഈ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എങ്കിലും വാർത്ത ഏറെക്കുറെ സത്യമാണ് എന്നാണ് സിനിമാ മേഖലയിൽ നിന്നും ലഭിക്കുന്ന



ഇൻസൈഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ എല്ലാം തന്നെ.അതേസമയം വിവാഹം എവിടെയാണ് നടക്കുക എന്നതിനെക്കുറിച്ചും ഇപ്പോൾ സൂചനകൾ ലഭിച്ചിട്ടുണ്ട്. 450 വർഷം പഴക്കമുള്ള ജയ്പൂരിലെ ഒരു കൊട്ടാരത്തിൽ വച്ച് ആയിരിക്കും വിവാഹം നടക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവരുടെ വിവാഹത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കൊട്ടാരത്തിൽ നടന്നുവരികയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ഈ വിവാഹവാർത്തയിൽ നടിയുടെ അമ്മയും മറ്റും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും വാർത്തകൾ വന്നത് മുതൽ കനത്ത ആവേശത്തിലാണ് നടിയുടെ ആരാധകർ എല്ലാവരും തന്നെ.