മലയാളത്തില്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും തന്റെ മികവ് തെളിയിച്ച താരമാണ് ഷംന.. പൂര്‍ണ എന്ന മറ്റൊരു പേരും നടിയ്ക്കുണ്ട്. മലയാളത്തിലാണ് ആരംഭം എങ്കിലും ഇതര ഭാഷാ ചിത്രങ്ങളിലാണ് ഷംന കൂടുതല്‍ തിളങ്ങിയത്. തമിഴ്, തെലുങ്കു ഭാഷകളിലാണ് താരം ഏറെയും സിനിമകള്‍ ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ഒരു നടിയായിരിക്കുക എന്നത് എത്ര കഷ്ടപ്പാടുള്ള കാര്യമാണെന്നന് തുറന്ന് പറയുകയാണ് ഷംന.
ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ

അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് മനസ്സ് തുറന്നത്. സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് പേഴ്‌സണല്‍ ലൈഫ് ഏറെ കുറെ നഷ്ടമാകും എന്ന് തന്നെയാണ് നടി തുറന്ന് പറയുന്നത്. ഒരു ഓഫീസ് ജോലിയാണെങ്കില്‍ നമുക്ക് അവധി എടുക്കാം. എന്നാല്‍ സിനിമയില്‍ അത് സാധിക്കില്ല എന്നാണ് നടി പറയുന്നത്.. ഒരുപാട് പണം ചിലവിട്ടായിരിക്കും സെറ്റ് ഉണ്ടാക്കുന്നത്.. ഒരുപാട് ആര്‍ട്ടിസ്റ്റുകളും എത്തിയിരിക്കും, അപ്പോള്‍ പനിയാണെന്ന് ഒന്നും പറഞ്ഞ് വിശ്രമിക്കാന്‍ നമുക്ക് സാധിക്കില്ല. നമ്മള്‍ അതിന് വേണ്ടി പോകേണ്ടി വരും. മനസ്സില്‍ വിഷമം ഉണ്ടെങ്കില്‍ കൂടി ക്യാമറയ്ക്ക് മുന്നില്‍ സന്തോഷത്തിലായിരിക്കും അഭിനയിക്കേണ്ട വരിക.


ചിലപ്പോള്‍ നമ്മള്‍ കോമാളികളെ പോലെയാണ്. എല്ലാവര്‍ക്കും വിഷമങ്ങള്‍ ഉണ്ട്… കുറേ സിനിമകള്‍ ചെയ്ത് കുറച്ച് റെസ്റ്റ് ആവശ്യമാണെന്ന് തോന്നി ഒരാഴ്ച വീട്ടിലിരുന്നാല്‍ പിന്നീട് നമ്മളെ എന്താണ് ആരും വിളിക്കാത്തത് എന്ന് തോന്നും ഷംന പറയുന്നു. അതേസമയം, ട്രോളുകളെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും നടി പ്രതികരിക്കുന്നുണ്ട്. ഒരാളുടെ കൂടെ കോഫി കുടിയ്ക്കാന്‍ പോയാല്‍ പോലും പൂര്‍ണ ഡേറ്റിംഗിലാണെന്ന് പറയും.. ഇപ്പോള്‍ ട്രോളുകളെ ഓര്‍ത്ത് ഇപ്പോള്‍ സംസാരിക്കാനും ഭയമാണ്…ഒരു വാക്ക് തെറ്റായി പറഞ്ഞാല്‍മതി പിന്നെ അത് വലിയ ട്രോളായി മാറും എന്നും നടി കൂട്ടിച്ചേര്‍ത്തു.