

മലയാളികൾക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ സീരിയൽ താരമാണ് അൻഷിത് അൻജി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയലിലൂടെ അൻഷിത പ്രേക്ഷക മനംകീഴടക്കിയത്. യൂട്യൂബിലും വളരെ അധികം സജീവമാണ് അൻഷിത. തന്റെ കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും നടി സ്ഥിരം യൂട്യൂബിൽ പങ്കുവെയ്ക്കാറുണ്ട്.കൂടെവിടെ എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അൻഷിത. പരമ്പരയിലെ സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അഭിനയ


മികവുകൊണ്ട് നിമിഷ നേരംകൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കുവാൻ നടിക്ക് സാധിച്ചു. സീരിയലിന് പുറമേ സോഷ്യൽ മീഡിയയിലും സജീവമാണ്.തമിഴിൽ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിലും നായികയായി എത്തിയിരിന്നത് അൻഷിത ആണ് അതേ സമയം അൻഷിത ഇപ്പോൾ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ചെല്ലമ്മ സീരിയലിലെ നായകൻ അർണവുമായി താരത്തിന് ബന്ധമുണ്ടെന്ന ആരോപണവുമായി ആർണവിന്റെ ഭാര്യയും നടിയുമായ ദിവ്യ


രംഗത്ത് എത്തിയിരുന്നു.ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ ഒരു ഓഡിയോ പുറത്ത് വരികയും ചെയ്തു. ഇതോടെ സീരിയലിൽ നിന്നും നടിയെ പുറത്താക്കിയതായിട്ടാണ് ഗോസിപ് കോളങ്ങളിൽ ചർച്ച. ദിവ്യ ശ്രീധറും അർണവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അർണവിനെ വിവാഹം കഴിക്കാനായി ദിവ്യ മുസ്ലീം മതം സ്വീകരിച്ചിരുന്നു.ഗർഭിണി ആണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ ഭർത്താവ് തന്നിൽ നിന്നും അകന്ന് പോവുകയാണെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലായതായും ആരോപിച്ച ദിവ്യ ത്തന്നെ നടി ഉപദ്രവിച്ചെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഈ വിഷത്തിൽ താരങ്ങൾ ഇതുവരെയും പ്രതികരണവുമായി എത്തിയിരുന്നില്ല.എന്നാൽ, ദിവ്യയുടെ ആരോപണത്തിൽ ഉള്ള നടി അൻഷിത ആണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. ഇപ്പോഴിതാ, അൻഷിത അഭിനയിക്കുന്ന തമിഴ് സീരിയലിൽ നിന്നും നടിയെ പുറത്താക്കി എന്ന വാർത്തകൾ ആണ് വന്നിരിക്കുന്നത്.