ധാരാളം അമിനോ ആസിഡുകളും, ഒമേഗ ത്രീ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുള്ള മത്തി അഥവാ ചാള മീൻ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും അനാവശ്യമായി രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കുന്നതും ആണ് എന്ന് നിങ്ങൾക്കറിയാമല്ലോ.. ഇത്രയധികം ഗുണങ്ങളുള്ള ഈ മീനിനെ പലപ്പോഴും നമ്മൾ കറിയോ ഫ്രൈ വെച്ച് ഒതുക്കി കളയുന്നു.. എന്നാൽ ഇങ്ങനെ രണ്ടോ മൂന്നോ തരത്തിലേക്ക് ഒതുങ്ങി കൂടേണ്ട ഒന്നല്ല നമ്മുടെ മത്തി… ധാരാളം കാൽസ്യം നമുക്ക്

പ്രാധാന്യം ചെയ്യുന്ന മത്തി കൊണ്ട് നമുക്ക് അത്യുഗ്രൻ പീര ഉണ്ടാക്കാൻ കഴിയും…
മത്തി പീര ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: മത്തി, തേങ്ങ, പച്ചമുളക്, കാന്താരി മുളക്, കറിവേപ്പില, ആവശ്യത്തിനു മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഇനി അല്പം ഇഞ്ചി ചതച്ച് എടുക്കണം.. ഇനി കുറച്ച് ചുവന്നുള്ളി ചതച്ചത്, അൽപ്പം വെള്ളവും, ഒരു കഷണം കുടംപുളിയും എടുക്കാം… ആദ്യം തന്നെ നമുക്ക് മത്തി വൃത്തിയാക്കി എടുക്കാം… കഷ്ണങ്ങളാക്കിയ

അരക്കിലോ മത്തിയിലേക്ക് ഒരു മുറി തേങ്ങ, നാല് പച്ചമുളകും, ആവശ്യത്തിന് കാന്താരിമുളകും കുറച്ച് കറിവേപ്പിലയും ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അല്പം ഇഞ്ചി ചതച്ചത്, അഞ്ചാറ് ചെറിയ ഉള്ളി ചതച്ചതും കൂടി ചേർത്ത് ഒതുക്കിയത് ചേർക്കാം… ഇതിലേക്ക് ആവശ്യം വേണ്ട ഉപ്പ് ഇട്ടുകൊടുക്കാം… ഇനി കാൽ കപ്പ് വെള്ളവും ഒരു കഷണം കുടംപുളിയും ചേർത്ത്, ഒരു മൺചട്ടിയിൽ അടുപ്പത്ത് വെക്കാം.. മീൻ വെന്തു വരുന്നതു വരെ ചെറുതീയിൽ വെക്കുന്നതായിരിക്കും ഉത്തമം..മൂടി വെച്ച് ഒന്ന് ആവി കയറി വരുമ്പോൾ, ഇളക്കിയ ശേഷം നാല്

ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം.. ഇനി കുറച്ച് കറിവേപ്പില വിതറിയ ശേഷം മുഴുവൻ വേവ് ആകുന്നതുവരെ അടുപ്പത്ത് വെക്കാം… ഇപ്പോൾ കിടിലൻ മത്തി പീര തയ്യാറാണ്, എരിവും പുളിയും എല്ലാം ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം… ഒന്ന് ട്രൈ ചെയ്തു നോക്കി കൊള്ളുക ഉറപ്പായും ഇഷ്ടപ്പെടും…