ജയറാം പാർവതി ദമ്പതികളുടെ മകളാണ് മാളവിക ജയറാം. ജയറാമിനെ മകൻ ആണ് കാളിദാസൻ. കാളിദാസനെ പോലെ മലയാളികൾക്ക് സുപരിചിതയാണ് മാളവികയും. മാളവികയുടെ വിശേഷങ്ങൾ അറിയാൻ പല പ്രേക്ഷകർക്കും അതിയായ താല്പര്യമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ജയറാം തന്നെ മകളുടെ സിനിമ പ്രവേശനത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. മലയാളത്തിൽ നിന്നും സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് ആണ് ആണ് അവളെ അഭിനയിക്കാൻ വിളിച്ചത് എന്ന് ജയറാം പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു

അനൂപ് വിളിച്ചത്. മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല എന്നായിരുന്നു ചക്കി അന്ന് പറഞ്ഞത്. പിന്നെയും കുറെ നിർബന്ധിച്ചിരുന്നു. കല്യാണി ആ വേഷം ചെയ്യുന്നത് അതിനുശേഷമാണ്. ദുൽഖർ ആ സമയം ചിത്രം നിർമ്മിക്കുന്നു എന്ന് മാത്രമേ അറിയുകയുള്ളൂ. ചിലപ്പോൾ ഈ വർഷം തന്നെ ഒരു പടം ചെയ്യും എന്ന് തനിക്ക് തോന്നുന്നു എന്നും ജയറാം പറഞ്ഞു. മുൻപ് ഒരഭിമുഖത്തിൽ തൻറെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക തുറന്നു സംസാരിച്ചിരുന്നു. അടുത്തൊന്നും ഉണ്ടാവില്ല എന്നാണ് താരം പറഞ്ഞത്.

തൻറെ കംഫർട്ട് സോൺ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു. തൻറെ ഏറ്റവും ഇഷ്ട താരം വിജയ് ആണെന്നും താരം അന്ന് പറഞ്ഞിരുന്നു.
മലയാളത്തിൽ അഭിനയിക്കുകയാണെങ്കിൽ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പമാണ് എന്നും താരം പറഞ്ഞു. തൻറെ ഉയരത്തിനും തടിക്കും കറക്റ്റ് മലയാളത്തിൽ അദ്ദേഹമാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു. ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായി താരം അഭിനയിച്ചിട്ടുണ്ട്. മലബാർ ഗോൾഡിന് വേണ്ടി ഉള്ള ഒരു പരസ്യ ചിത്രത്തിൽ ജയറാമും മാളവികയും ഒരുമിച്ച് അഭിനയിച്ചിരുന്നു.