കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് ഭാവന. ചിത്രത്തിൽ ജിഷ്ണുവിനെ നായികയായിട്ടായിരുന്നു ഭാവന എത്തിയത്. സാധാരണ നടിമാരെല്ലാം വളരെ സുന്ദരിയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഭാവന അതിൽ നിന്ന് വ്യത്യസ്തമായി തന്റെ മുഖത്ത് സൗന്ദര്യം കുറയാൻ വേണ്ടി ഉള്ള മേക്കപ്പ് ചെയ്തിട്ട് ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ ഭാവന തന്നെയാണ് അഭിനയിച്ചതെന്ന് ആദ്യം ആർക്കും മനസ്സിലായിരുന്നില്ല. പിന്നീട് ഭാവന എന്ന നടി ക്രോണിക് ബാച്ചിലർ

എന്ന സിദ്ദിഖ് ലാൽ ചിത്രത്തിൽ മുകേഷിന്റെ നായികയായി എത്തി. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നാൽ താരത്തിനെ ജീവിതത്തിലെ സൂപ്പർഹിറ്റ് ചിത്രം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ ജനപ്രിയനായകൻ നായകനായെത്തിയ സി ഐ ഡി മൂസ എന്ന ചിത്രം. താരത്തിന് ആളുകൾ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത് ഈ ചിത്രത്തിൽ കൂടിയാണ്. പിന്നീട് കമലിനെ തന്നെ സ്വപ്നക്കൂട് എന്ന ചിത്രത്തിൽ മീരാ ജാസ്മിൻ നോടൊപ്പം മീരാജാസ്മി അനിയത്തിയുടെ വേഷത്തിലും ഭാവന എത്തിയിരുന്നു. ആദ്യമൊക്കെ

ഭാവന ചെയ്യുന്ന ചിത്രങ്ങളെല്ലാം പരാജയങ്ങളായിരുന്നു. എന്നാൽ പിന്നീട് ആ ഒരു സ്ഥിതിമാറി താരം കൂടുതൽ സുന്ദരിയായി ആവുകയും താരം ചെയ്യുന്ന ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റുകൾ ആവുകയും ചെയ്തു. മോഹൻലാൽ മമ്മൂട്ടി പൃഥ്വിരാജ് ജയറാം എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായും താരം അഭിനയിച്ചു. തമിഴിൽ പിന്നീട് താരം ചുവട് എടുത്തു വെച്ചു. തമിഴിലും താരത്തിന് നല്ല സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

ജയം രവി അജിത്ത് മാധവൻ എന്നിങ്ങനെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായും താരം തമിഴിലും അഭിനയിച്ചു. തമിഴിൽ മാത്രമല്ല തെലുങ്കിലും കന്നടയിലും താര നായികയായി അഭിനയിച്ചിരുന്നു ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് കണ്ണടയിൽ ആയിരുന്നു കന്നടയിലെ സൂപ്പർഹീറോകളുടെ നായികയായി അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു ആ സമയത്താണ് തന്നെ തന്നെ ഒരു പ്രൊഡ്യൂസറായ നവീനും ആയി താരം പ്രണയത്തിലാകുന്നതും. അന്യഭാഷകളിൽ ചേക്കേറിയ അതിനുശേഷം ഭാവന മലയാളത്തിൽ അഭിനയിക്കുന്നത് വളരെ കുറവായിരുന്നു. നിരവധി വിവാദങ്ങളും വിമർശനങ്ങളും നേരിട്ട് താരത്തിന് ജീവിതത്തിൽ ഒരുപാട് സംഘർഷങ്ങൾ വന്നെങ്കിലും അതിന് എല്ലാം തരണം ചെയ്ത് താരം നവീൻ എന്ന പ്രൊഡ്യൂസർ എന്നെ വിവാഹം ചെയ്യുകയും ചെയ്തു.