ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഇപ്പോള്‍ അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര നായികയായി മാറുകയായിരുന്നു. ഒത്തിരി നല്ല ചിത്രങ്ങളാണ് അനശ്വരയുടേതായി ഇതിനോടകം പുറത്തിറങ്ങിയത്.സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ അനശ്വര തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ അനശ്വരയ്ക്ക് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.ഇപ്പോഴിതാ വീണ്ടും അനശ്വര പങ്കുവെച്ച ഒരു ഫേബുക്ക്

സൈബര്‍ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് അനശ്വരയുടെ പുതിയ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരും മോശം കമന്റുകളാണ് ചെയ്തത്.എന്തൊരു വേഷമാണിതെന്നും, നമ്മുടെ സംസ്‌കാരത്തിന് പറ്റിയ വേഷമല്ലിതെന്നും മലയാള സംസ്‌കാരം മറന്നോ എന്നും ലോകം ഇതെങ്ങോട്ടാണീ പോകുന്നതെന്നും, തുണിയുടെ അളവ് കുറഞ്ഞ് വരുന്നു കലികാലം തുടങ്ങിയതാണ് മോശം കമന്റുകള്‍.അതേസമയം, അനശ്വരയെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. എന്തൊരു കരുതലാണീ അമ്മാവന്‍മാര്‍ക്കെന്നും തുണിയുടെ അളവെടുക്കുന്നവര്‍ എത്തിയോ

എന്നുമൊക്കെ നെഗറ്റീവ് കമന്റ്‌സിനെ വിമര്‍ശിച്ചുകൊണ്ട് ചിലര് ചോദിക്കുന്നു. മലയാള സിനിമയിൽ നിന്ന് ഇപ്പോൾ മറ്റു ഭാഷകളിലേക്ക് ചേക്കേറിയിരിക്കുകയാണ് അനശ്വര ബാംഗ്ലൂർ ഡെയ്സിന്‍റെ ബോളിവുഡ് പതിപ്പിൽ നായികയായി എത്തുന്നത് അനശ്വര രാജനാണ്. അനുസരിക്ക് പുറമെ മലയാളത്തിൽ നിന്ന് പ്രിയ വാര്യരും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട് എന്തായാലും ആരാധകർ കാത്തിരിപ്പിലാണ്