അനാർക്കലി എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തൻറെ അഭിപ്രായങ്ങൾ ഒക്കെ വെട്ടിത്തുറന്ന് പറയാറുണ്ട് അനാർക്കലി. ഇടയ്ക്കൊക്കെ വിമർശനങ്ങൾ കേൾക്കാറുണ്ടെങ്കിലും നിലപാടുകൾ എല്ലാം തുറന്നു പറയാറുണ്ട് താരം. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരം പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാണ് ഇപ്പോൾ.
മറ്റുള്ളവർ തന്നെ പറ്റി ഹോട്ടാണ്

എന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടമാണ് എന്ന് താരം വ്യക്തമാക്കുന്നു. അവതാരകന്റെ ഒരു ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു നടി. അനാർക്കലി കൂടുതൽ ക്യൂട്ട് ആണ് എന്ന് കേൾക്കുവാൻ ആണോ അതോ കൂടുതൽ ഹോട്ടാണ് എന്ന് കേൾക്കുവാനാണ് ഇഷ്ടം എന്ന് അവതാരകന്റെ ചോദ്യത്തിനാണ് താരം ഇത്തരത്തിൽ മറുപടി പറഞ്ഞത്. ഇതോടൊപ്പം തന്നെ ഒരു സ്ത്രീ ഒരു ബന്ധത്തിൽ നിന്ന് വിട്ടു പോകുന്നതിന് തേപ്പ് എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടമല്ല എന്നും താരം പറയുന്നു.
സ്വാഭാവികമായിട്ടും ആണിനും പെണ്ണിനും ദേഷ്യം വരും. ചില ആൺകുട്ടികൾ

ചിലപ്പോൾ അക്രമാസക്തരാകും. സൂക്ഷിച്ച് പ്രേമിക്കണം എന്ന് ഉമ്മ തന്നെ ഉപദേശിച്ചിട്ടുണ്ട്. കാമുകനുവേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. അവനെ ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുൻപ് താൻ ഒന്നുകൂടി ചിന്തിക്കും എന്ന് അനാർക്കലി പറയുന്നു.
നമുക്കുകൂടി ഗുണം ആകുന്ന കാര്യമാണെങ്കിൽ മാറ്റിവയ്ക്കും. പത്രത്തിൽ ഇടപെടാൻ വരുന്ന ആളെ പ്രേമിക്കില്ല എന്നും താരം കൂട്ടിച്ചേർത്തു. താടിയുള്ളവരെ ഇല്ലാത്തവരെയും താൻ പ്രേമിച്ചിട്ടുണ്ട് എന്നും അനാർക്കലി പറയുന്നു. തനിക്ക് ഒരു പ്രേമം ഉണ്ട്. കാമുകനും മറ്റൊരു പെൺകുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാൻ സാധിക്കുമെങ്കിൽ തനിക്ക് പ്രശ്നമൊന്നുമില്ല എന്ന് താരം കൂട്ടിച്ചേർത്തു.