


ശാലീന സൗന്ദര്യത്തിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. സൂര്യയുടെ നായികയായി എത്തിയ ‘സൂരൈ പോട്ര്’ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം തന്നെ അപര്‍ണയെ തേടിയെത്തി. ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തിന് നായകനോളം തന്നെ പ്രാധാന്യമുണ്ടായിരുന്നു. ‘ഇന്നലയേത്തേടി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താരം അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്രയിലൂടെ നായികയായി വേഷമിട്ടു. യാത്ര തുടരുന്നു എന്ന ചിത്രത്തില്‍ ഇര്‍ഷാദിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും മകളായി വേഷമിട്ടു കൊണ്ടാണ് അപര്‍ണ മലയാള സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ജിംസി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി.




പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമുള്‍പ്പെടെ നിരവധി കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തി.
അപര്‍ണയുടെ ശാലീന സൗന്ദര്യവും നിഷ്‌കളങ്കമായ ചിരിയുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകം. താരത്തിന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് പലപ്പോഴും ആരാധകര്‍ ചോദിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ആ രഹസ്യം തുറന്ന് പറയുകയാണ് താരം. അധികം മേക്കപ്പ് ഉപയോഗിക്കാതെ നാച്വറലായി സിംപിള്‍ ലുക്കില്‍ തിളങ്ങനാണ് അപര്‍ണയ്ക്ക് ഇഷ്ടം. ഇപ്പോഴിതാ സൗന്ദര്യം സംരക്ഷിക്കാന്‍ താരം ചെയ്യുന്ന കാര്യങ്ങള്‍ പരിചയപ്പെടാം. നാച്വറല്‍ ആണെങ്കിലും എല്ലാ സൗന്ദര്യക്കൂട്ടുകളും തന്റെ സ്‌കിന്നിന് ചേരില്ലെന്നും അപര്‍ണ പറയുന്നു. പൊതുവെ ഷൂട്ട് കഴിഞ്ഞുള്ള സമയത്താണ് സ്‌കിന്‍ കെയര്‍ ചെയ്യാറുള്ളതെന്നും താരം വ്യക്തമാക്കി.
‘പാര്‍ലറില്‍ പോകുന്നത് ടാന്‍ റിമൂവല്‍ പായ്ക്ക് ഇടുന്നതിന് വേണ്ടിയാണ്. ടാന്‍ മാറ്റുന്നതിന് വേണ്ടി വീട്ടില്‍ ഓട്‌സ്



പൊടിച്ചതും ഉപയോഗിക്കാറുണ്ട്. പുറത്ത് പോകുമ്പോള്‍ മറക്കാതെ സണ്‍സ്‌ക്രീനും ഉപയോഗിക്കും’ എന്നും അപര്‍ണ പറഞ്ഞു. പാര്‍ലറില്‍ പോകുന്നത് വളരെ കുറവാണെന്നും അത്യാവശ്യമെങ്കില്‍ മാത്രം പോകുമെന്നുമാണ് താരം പറഞ്ഞത്. രാത്രി കിടക്കുമ്പോള്‍ മുഖത്ത് ഒരു മോയ്‌സ്ചറൈസര്‍ പുരട്ടാറുണ്ടെന്നും ഒരു ഡോക്ടര്‍ നിര്‍ദേശിച്ച മോയ്‌സ്ചറൈസര്‍ ആണിതെന്നും അപര്‍ണ പറഞ്ഞു.
ചര്‍മ്മ സംരക്ഷണത്തിനായി താന്‍ ചെയ്യാറുള്ള മാര്‍ഗങ്ങളെക്കുറിച്ചും അപര്‍ണ പറഞ്ഞു. തക്കാളി മുറിച്ച് മുഖത്ത് സ്‌ക്രബ് ചെയ്യാറുണ്ട്. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ, റോസ് വാട്ടറോ ചേര്‍ത്ത് മുഖത്ത് പായ്ക്കായി പുരട്ടും. ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകിക്കളയും. കടലമാവ് കൊണ്ടും ചെറുപയറുപൊടി കൊണ്ടും മുഖം കഴുകും. എന്നാണ് അപര്‍ണ പറഞ്ഞത്.