മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആണ്‌ അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ മലയാളിൾക്ക് സുപരിചിത ആയി മാറിയ താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്‌. സീരിയലിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ മകളുടെ വേഷമാണ് അമൃത അവതരിപ്പിക്കുന്നത്. സുമിത്ര ആയി വേഷമിടുന്നത് പ്രശസ്ത നടി മീര വാസുദേവൻ ആണ്‌. ആദ്യ കാലങ്ങളിൽ നെഗറ്റീവ് ഷെഡ് ഉള്ള കഥാപത്രമായിരുന്നു അമൃത ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സുമിത്രയെ സപ്പോർട്ട് ചെയുന്ന മകളുടെ വേഷമാണ് താരത്തിന്

അതുകൊണ്ട് തന്നെ താരത്തിന് ഇപ്പോൾ ആരാധകർ നിരവധി ആണ്. താരത്തിന്റെ പല അഭിമുഖങ്ങളും എപ്പോഴും വൈറൽ ആണ്‌. താരം ഇപ്പോൾ അമൃത ടിവിയിൽ എംജി ശ്രീകുമാറിനൊപ്പം ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു ഈ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിനിമയിലേത് നായകനൊപ്പം അഭിനയിക്കാനാണ് താല്പര്യം എന്ന് ചോദിച്ചപ്പോൾ ടോവിനോയുടെ പേരാണ് താരം തുറന്നുപറഞ്ഞത്. ടോവിനോയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അഭിനയിക്കുകയാണെങ്കിൽ

ടോവിനോയുടെ നായികയായാണ് അഭിനയിക്കാൻ താല്പര്യം എന്നും താരം തുറന്നുപറഞ്ഞു. എന്തായാലും ആരാധകർ കാത്തിരിക്കുകയാണ് ടോവിനയുടെ നായികയായി അമൃതാ സിനിമയിൽ അരങ്ങേറുന്നത് കാണാൻ. സീരിയലുകളിൽ നിന്ന് ഇപ്പോൾ പിന്നെ മാറിയിരിക്കുകയാണ് താരം അത് സിനിമയിലേക്കുള്ള തുടക്കത്തിന് എന്നാണ് ആരാധകർ പറയുന്നത്