
കടലമാവ്, പഞ്ചസാര, നെയ്യ്.. ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് വീട്ടിൽ തന്നെ നാവിൽ രുചിയുടെ മേളം തീർക്കുന്ന മൈസൂർപാക്ക് തയ്യാറാക്കാം…
മൈസൂർ പാക്ക് ഉണ്ടാക്കാനായി നമുക്ക് ഒരു കപ്പ് കടലമാവ് എടുക്കാം.. ഇതിലേക്ക് നെയ്യ് ഉരുക്കി ചേർക്കാം ഒന്നര കപ്പ് എടുത്ത് വളരെ കുറേശ്ശെ ആയിട്ട് വേണം ചേർത്ത് കൊടുക്കാൻ.. ഇനി മുഴുവൻ മാവും നെയ്യുമായി യോജിച്ച് വരുമ്പോൾ നെയ് ഒഴിക്കൽ നിർത്താം.. ഇനി ഒരു പാൻ ചൂടാക്കി ശേഷം ഇതിലേക്ക് 2 കപ്പ് പഞ്ചസാര ചേർത്ത്

മുക്കാൽ കപ്പ് വെള്ളമൊഴിച്ച് മിക്സ് ആക്കി എടുക്കാം.. പഞ്ചസാര നന്നായി അലുത്തുവരുമ്പോൾ കടലമാവ് മിശ്രിതം ഇതിലേക്ക് ചേർക്കാം.. പഞ്ചസാരയും കടലമാവ് മിശ്രിതവും യോജിക്കുന്നത് വരെ നല്ലപോലെ ഇളക്കണം.. ഇനി അധികമുള്ള വെള്ളം വറ്റിച്ചെടുക്കണം.. അടിക്ക് പിടിക്കാതെ നിർത്താതെ ഇളക്കി കൊടുക്കുക.. ഇനി ബാക്കിയുള്ള നെയ്യ് ഇതിലേക്ക് അല്പം ഒഴിച്ചു കൊടുക്കാം.. നന്നായി ഇളക്കിക്കൊള്ളു, ഇടയ്ക്ക് നെയ്യ് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്..

നമ്മൾ ആദ്യം എടുത്ത നെയ്യിന്റെ ബാക്കി മൊത്തം ഇതുപോലെ ഒഴിക്കാം.. ഇനി നന്നായി ഇതു ഇളക്കണം… മാവ് പാനിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ മാവ് തയ്യാറായി എന്ന് വിശ്വസിക്കാം.. ശേഷം തീ ഓഫ് ചെയ്ത് നമുക്ക് വാങ്ങിവയ്ക്കാം.. ശേഷം മൈസൂർ പാക്കിന് വേണ്ട ഷേപ്പ് ഉള്ള പാത്രത്തിൽ ബട്ടർ പേപ്പർ നിരത്തിയ ശേഷം മാവ് ഒഴിച്ചു കൊടുക്കാം.. ഇത് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ആക്കിയതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.. അങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ അടിപൊളി മൈസൂർപാക്ക് റെഡിയാണ്… എല്ലാവരും ട്രൈ ചെയത് നോക്കൂ..
