ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടന അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോജു മദ്യലഹരിയിലായിരുന്നുവെന്ന് പറഞ്ഞു പക്ഷേ മദ്യപിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഒന്നോര്‍ക്കണം. സിനിമാ മേഖലയില്‍ ലഹരിയുപയോഗം വളരെ കൂടുതലാണ്. കഞ്ചാവും അതുപോലെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങളുമാണ് ഉപയോഗിക്കുക. എന്നു അദ്ദേഹം ചാനൽ ചര്‍ച്ചയില്‍ പറഞ്ഞു.
കൊച്ചിയിൽ ഇന്ധന വില വർധനയ്ക്കെതിരെ നടത്തിയ കോൺഗ്രസിന്റെ പ്രതിഷേധ സമരത്തിന് എതിരെ വൈറ്റിലയിൽ നിരത്തിലിറങ്ങി പ്രതിഷേധിച്ച് നടൻ ജോർജ്. ഇന്ധനവില വർദ്ധനക്കെതിരെ നടത്തിയ സമരത്തിൽ അരമണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്നാണ് നടൻ ജോർജ് പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. ഷോ കാണിക്കാൻ ഇറങ്ങിയതല്ല ഞാനിവിടെ, രണ്ടുമണിക്കൂറോളം ആയി ആളുകൾ കുടുങ്ങിക്കിടക്കുന്നു. ഈ കൊ റോ ണ ക്കാലത്ത് നിത്യ വേതനത്തിന് വേണ്ടി ഓടുന്നവരാണ് ഇവിടെയുള്ളത്..
![]()
ഞാൻ ഇവിടെ കിടന്നു ച ത്ത് പോയാൽ എന്തു ചെയ്യും. ഇനിയെങ്കിലും ഇവിടെ ഇത് നടക്കരുത്. പോലീസ് ഇത്രയേറെ പറഞ്ഞിട്ട് പോലും സമരക്കാർ കേൾക്കുന്നില്ല. രാഷ്ട്രീയപാർട്ടികൾ പ്രവർത്തിക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാണ്. ജനങ്ങളെ ബുദ്ധിമുട്ടിച്ച്ല്ല. ഞാനീ പറയുന്ന അതിന്റെ അർത്ഥം ഡീസലിനും പെട്രോളിനും വില കൂട്ടിയതിൽ ഒരു പ്രശ്നവും ഇല്ല എന്നല്ല. ഇതൊന്നും അല്ലല്ലോ ഇതിന്റെ സിസ്റ്റം. ഇവിടെ കിടന്ന് ഇങ്ങനെ കാണിച്ചാൽ വില കുറയുമോ. കുട്ടികളെ അടക്കം തടഞ്ഞിരിക്കുകയാണ്.. കുറച്ചു പക്വതയുള്ള ആളുകളല്ലേ നമ്മുടെ നാട് ഭരിക്കേണ്ടത്..എന്നായിരുന്നു അന്നു ജോജു പറഞ്ഞത്.
![]()