


ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നടി നവ്യ നായര്‍. മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ ഈ സിനിമയിലെ പ്രകടനത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ചാനലിലെ ഒരുകോടിയില്‍ പങ്കെടുത്തിരിക്കുകയാണ് നവ്യ. ഇവിടെവെച്ച് ജീവിതത്തിലെ വിഷമഘട്ടങ്ങളെ കുറിച്ചും താരം പറഞ്ഞു.ഒരു ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് ലീഗലി കുറച്ച് കാര്യങ്ങളുണ്ടായിരുന്നു.



മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്ന സമയമായിരുന്നു അത്. അന്ന് ഗുരുവായൂരില്‍ ഒരു ഡാന്‍സ് പെര്‍ഫോമന്‍സുണ്ടായിരുന്നു. മേക്കപ്പിട്ടിരുന്ന സമയത്തെല്ലാം നല്ല വിഷമമായിരുന്നു. പെര്‍ഫോം ചെയ്യാന്‍ കേറിയപ്പോള്‍ എന്തോ ഒരു എനര്‍ജി എന്നില്‍ പ്രവേശിക്കുന്നതായി തോന്നിയിരുന്നു. ആ പെര്‍ഫോമന്‍സിന് മുന്‍പെങ്ങും കിട്ടാത്ത കൈയ്യടിയും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. അന്ന് മനസ് വിഷമിപ്പിച്ച പ്രശ്നം പിന്നീടൊരിക്കലും ഉണ്ടായിട്ടുമില്ല താരം പറഞ്ഞു. കലാകാരന്‍മാരുടെ മനസ് വിഷമിക്കുന്നതൊന്നും പ്രേക്ഷകര്‍ക്ക് അറിയേണ്ടതില്ലല്ലോ,


മുന്‍പൊരിക്കല്‍ അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ആശുപത്രിയില്‍ പോയിരുന്നു. വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലര്‍ സെല്‍ഫി ചോദിച്ചിരുന്നു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട് അതേസമയം ആദ്യം തനിക്ക് വീട്ടിലേക്ക് തിരിച്ചു വരുന്ന ഒരു ഫീല്‍ ആയിരുന്നു വീണ്ടും അഭിനയിക്കുമ്പോള്‍ തോന്നിയതെന്ന് നവ്യ പറഞ്ഞു. രണ്ടാം വരവിനെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നതില്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. പലരും സ്‌നേഹം നേരില്‍ അറിയിച്ചു. അതൊക്കെ വലിയ ആശ്വാസമായിരുന്നു നടി താരം പറഞ്ഞു.