
ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് ചെറുപയർ, പല രീതിയിൽ ചെറുപയർ ഉപയോഗിക്കാറുണ്ട്, പയർ അങ്ങനെതന്നെ കറിവെക്കുന്നവരും പയർ മുളപ്പിച്ച് കഴിക്കുന്നവരെയും എല്ലാം നമുക്ക് അറിയാവുന്നത് ആണല്ലോ.. ചെറുപയർതോരനും സർവ്വസാധാരണമാണ്, വെറുതെ കഴിക്കാനും പുട്ടിന്റെ കൂടെയോ മറ്റെന്തെങ്കിലും അന്നജം കൂടുതലുള്ള ഭക്ഷണത്തിൻറെ കൂടെയോ ചെറുപയർതോരൻ ഒഴിവാക്കാനാകാത്ത ഘടകമാണ്.. ചെറുപയർ തോരൻ ഉണ്ടാക്കാൻ എന്തൊക്കെ ആവശ്യമാണെന്ന് നോക്കാം.. ചെറുപയർ, സവാള, വെളുത്തുള്ളി, ഉണക്കമുളക്,

അല്പം കുരുമുളകുപൊടിയും ഇനി ആവശ്യത്തിന് കടുക്, കുറച്ച് കറിവേപ്പിലയും, ഇനി എണ്ണ ഉപ്പ് കുറച്ച് വെള്ളം.. എത്രയും സാധനങ്ങൾ മതിയാകും..
അരക്കപ്പ് ചെറുപയർ നന്നായി കഴുകിയശേഷം ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കാം… ഇനി കുക്കറിൽ വെള്ളം ഒഴിച്ച് പയർ ഇട്ട് വേവിച്ചെടുക്കാം.. പയർ വെന്ത് കഴിഞ്ഞ് വാങ്ങി വെച്ച് പ്രഷർ കളഞ്ഞ് വെക്കണം..ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, കടുക് ഇട്ടു കൊടുക്കാം.. കടുക് പൊട്ടി വരുമ്പോൾ വെളുത്തുള്ളി ചതച്ചതും, കറിവേപ്പിലയുമിട്ട്

നന്നായി ഇളക്കി എടുക്കാം.. ഇനി രണ്ടുമൂന്ന് വറ്റൽമുളക് ചതച്ച ശേഷം ഇതിലേക്ക് ചേർക്കാം… ഇനി അര ടിസ് സ്പൂണ് കുരുമുളകുപൊടിയും ഇട്ട് നന്നായി ഇളക്കി പൊടി മൂപ്പിച്ച് എടുക്കാം..ഇനി നേരത്തെ വേവിച്ചു വച്ച ചെറുപയർ ലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി ഇളക്കാം.. ശേഷം അടുപ്പത്ത് വച്ചിരിക്കുന്ന ചട്ടിയിലേക്ക് ചേർക്കാം.. എണ്ണയും ഉള്ളിയും ഒക്കെയായി പയറിനേ നന്നായി ഇളക്കി യോജിപ്പിക്കുക…ഇതിനെ അൽപസമയം ചെറു തീയിൽ ചൂടു കേറ്റി എടുക്കാം..ഇനി വാങ്ങിവെച്ച് ഇഷ്ടമുള്ള ഭക്ഷണത്തിൻറെ കൂടെ കഴിച്ചോളൂ…
