ചെമ്മീൻ തീയൽ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചെമ്മീൻ, പച്ചമുളക്, തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, മുളകുപൊടി, അൽപ്പം മല്ലിപ്പൊടി മഞ്ഞൾപൊടി പിന്നെ ഒരു നുള്ള് ഉലുവ പൊടി, കുറച്ച് കുരുമുളകുപൊടിയും രണ്ടുമൂന്നു വറ്റൽമുളക്, കുറച്ച് വാളംപുളി, കറിവേപ്പിലയും കുറച്ച് ചെറിയ ഉള്ളിയും വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും എടുക്കാം…
ആദ്യം തന്നെ ചെമ്മീൻ വൃത്തിയാക്കി വെക്കാം.. ചെറിയ ഉള്ളി രണ്ടായി മുറിച്ച് വെക്കാം.. ഇത് ഒരു കപ്പ് വേണം, പച്ചമുളക് നടുവേ കീറി വെക്കാം..

തക്കാളി നാലായി മുറിയ്ക്കണം, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായി കീറിയത്..കുടം പുളി വെള്ളത്തിൽ ഇട്ട് വെക്കാം.. ഇത്രയും ഒക്കെ റെഡി ആക്കി വെച്ചാൽ നമുക്ക് തുടങ്ങാം… ഒരു ചട്ടി ചൂടാക്കി അതിലേക്ക് ഒന്നര കപ്പ് തേങ്ങ ഇട്ടു വറുക്കാം… തേങ്ങ നല്ല ബ്രൗൺ കളർ ആയി വരുമ്പോൾ – ഒരു ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടിസ്‌ സ്പൂണ് മഞ്ഞൾപൊടി, അര ടേബിൾ സ്പൂൺ കുരുമുളകുപൊടി എന്നിവ ചേർക്കാം..ഇതിനെ അല്പസമയം കൂടി നന്നായി വറുക്കാം.. പൊടികൾ മൂത്ത് വന്നതിനുശേഷം അടുപ്പത്തു നിന്ന് വാങ്ങാവുന്നതാണ്..ഇനി ഇത് ചൂടാറാൻ ആയി വെക്കാം.. ഈ സമയത്ത് വേറൊരു ചട്ടി ചൂടാക്കി ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചശേഷം, മുറിച്ചു വച്ച

ഉള്ളി, കീറിയ പച്ചമുളക്, പൊടിയായി അരിഞ്ഞ ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റുക.. ഇനി വൃത്തിയാക്കി വെച്ച ചെമ്മീൻ ഇതിലേക്ക് ചേർക്കാം.. ആവശ്യത്തിന് ഉപ്പും അൽപ്പം വെള്ളവും ചേർത്ത ശേഷം മൂടി വെക്കാം.. ഈ സമയം കൊണ്ട് നേരത്തെ ഉണ്ടാക്കി വെച്ച തേങ്ങ മിക്സ്ചർ ചൂടാറി വന്നു കാണും.. ഇതിനെ മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കാം.. ഇനി ഇത് നേരെ ചെമ്മീനിലേക്ക് ചേർതോള്ളു.. ഇനി നാരങ്ങ വലിപ്പമുള്ള പുളി കുതിർത്തിയ വെള്ളം ചേർക്കാം.. ചെമ്മീൻ നന്നായി തിളച്ച് മുക്കാൽഭാഗം വേവ് ആകുമ്പോൾ നാലാക്കി കീറി വെച്ച തക്കാളി ചേർക്കാം… ഇനി വെള്ളം വറ്റി വരുമ്പോൾ ഒരു നുള്ള് ഉലുവാപ്പൊടി ചേർക്കാം.. ചെമ്മീൻ മുഴുവൻ വേവ് ആയതിനു ശേഷം, മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.. ശേഷം വറ്റൽമുളകും

കറിവേപ്പിലയും ഇട്ടു താളിച്ച് കറിയിലേക്ക് ചേർക്കാം.. അങ്ങനെ അടിപൊളി ചെമ്മീൻ തീയൽ തയ്യാർ ആണ്..ഇത് എല്ലാവരും ട്രൈ ചെയ്തു നോക്കണേ…